ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഫുട്ബോൾ രണ്ടാം ദിന മത്സരത്തിൽ അർജന്റീനക്കും ജർമ്മനിക്കും വിജയം. എന്നാൽ ആദ്യ മത്സരത്തിൽ ജർമ്മനിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ച ബ്രസീലിന് ഐവറി കോസ്റ്റിന്റെ സമനില കുരുക്ക്. ഈജിപ്തിനെ ഏകപക്ഷീമായ ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ആവേശകരമായ പോരാട്ടത്തിൽ സൗദി അറേബ്യയുടെ രണ്ട് ഗോളുകൾക്ക് മൂന്ന് ഗോളിന്റെ മറുപടി നൽകിയാണ് ജർമ്മനി വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോടും, ബ്രസീലിനോടും പരാജയപ്പെട്ട അർജന്റീനയും ജർമ്മനിയും ഈ വിജയത്തോടെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. എന്നാൽ ആദ്യ മത്സരത്തിലെ മിന്നും വിജയം ബ്രസീലിന് ഐവറി കോസ്റ്റിനോട് ആവർത്തിക്കാനായില്ല. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഇരു ടീമുകളുടെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടു.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ജപ്പാൻ മെക്സിക്കോയെ 2-1 സ്കോറിനും, സ്പെയിൻ ഓസ്‌ട്രേലിയയെ 1-0 സ്കോറിനും, ഹോണ്ടുറാസ് ന്യൂസ്‌ലാൻഡിനെ 3-2 സ്കോറിനും, ഫ്രാൻസ് സൗത്ത് ആഫ്രിക്കയെ 4-3 സ്കോറിനും പരാജയപ്പെടുത്തി. സൗത്ത് കൊറിയ റൊമാനിയക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്.
ഇന്നത്തെ ഒളിമ്പിക്സ് ഫുട്ബോൾ മത്സര ഫലങ്ങൾ ഒറ്റനോട്ടത്തിൽ
Germany 3
Saudi Arabia 2
Japan 2
Mexico 1
South Korea 4
Romania 0
Spain 1
Australia 0
Brazil 0
Ivory Coast 0
France 4
South Africa 3
Honduras 3
New Zealand 2
Argentina 1
Egypt 0
– എസ്.കെ
Leave a reply