2021 ഓഗസ്റ്റ് മാസത്തിലെ പുതിയ ഫിഫ റാങ്കിങ്ങിൽ ബെൽജിയം ഒന്നാം സ്ഥാനത്ത് തുടർന്നു. എന്നാൽ കോപ്പ അമേരിക്ക ഫൈനൽ വരെ എത്തിയ ബ്രസീൽ ഫ്രാൻസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കി. യൂറോ കപ്പിൽ നേരിട്ട തിരിച്ചടിയാണ് ഫ്രാൻസിന്റെ രണ്ടാം സ്ഥാനം നഷ്ടമാക്കിയത്. എന്നാൽ മികച്ച പ്രകടനത്തിലൂടെ യൂറോ കപ്പ് ഫൈനൽ വരെ എത്തിയ ഇംഗ്ലണ്ട് പുതിയ റാങ്കിങ്ങിലും നാലാം സ്ഥാനത് തന്നെ തുടരുന്നു. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയിലും, കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജന്റീനയും രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ച്, ആറ് സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ സ്പെയിൻ ഒരുപടി താഴേക്ക് ഇറങ്ങി ഏഴാം സ്ഥാനത്തേക്കെത്തി. എന്നാൽ കഴിഞ്ഞ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലിന് ഈ യൂറോ കപ്പ് നിരാശയുടേത് ആയിരുന്നു, അതിനാൽ തന്നെ മൂന്ന് സ്ഥാനങ്ങളാണ് പോർച്ചുഗൽ പിന്തള്ളപ്പെട്ടത്. നിലവിൽ എട്ടാം സ്ഥാനത്താണ് പോർച്ചുഗൾ ഉള്ളത്. എന്നാൽ കോൺകകാഫ് ഗോൾഡ് കപ്പിൽ തുടർച്ചയായ വിജയങ്ങളോടെ മുന്നേറുന്ന യു.എസ്.എ പതിനൊന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതോടെ ഇരുപതിൽ നിന്നും ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു കയറി. മെക്സിക്കോയാണ് പത്താം സ്ഥാനത്ത്.
ഇന്ത്യ 105ആം സ്ഥാനത്ത് തന്നെ തുടരുന്നു.
- – എസ്.കെ
Leave a reply