പാർതാലുവുമായി ചർച്ച ആരംഭിച്ച് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എൽ എട്ടാം സീസണ് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്.സി താരം എറിക്ക് പാർതാലുവിനെ ടീമിലെത്തിക്കാൻ പ്രാരംഭ ഘട്ട ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ നാല് സീസണുകളിലായി ബെംഗളൂരു എഫ്.സിയിൽ കളിച്ച താരത്തിന് ഇന്ത്യൻ സാഹചര്യങ്ങളിൽ ഇതിനോടകം തന്നെ മികച്ച പരിചയ സമ്പത്തുണ്ട്. ടീമിലേക്കുള്ള ഏഷ്യൻ താരം എന്ന രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയകാരനായ പാർതാലുവിനെ പരിഗണിക്കുന്നത്.

ബെംഗളൂരു എഫ്.സിയിൽ നിന്നും നിഷു കുമാറിനെയും, കാബ്രയെയും ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പാർതാലുവിനെയും പരിഗണിക്കുന്നുണ്ട്. എന്നാൽ മികച്ച ഡിഫൻസീവ് മിഡ്‌ഫീൽഡറായ പാർതാലുവിനെ മറ്റു ഐ.എസ്.എൽ, ഐ-ലീഗ് ടീമുകളും ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിലെ മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കിയ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ രണ്ട് വിദേശ താരങ്ങളെയാണ് ടീമിൽ എത്തിച്ചിരിക്കുന്നത്. മറ്റു വിദേശ താരങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

  • – ✍️എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply