കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് പരിശീലന മത്സരങ്ങളുടെയും തത്സമയ സംപ്രേഷണം ബ്ലാസ്റ്റേഴ്സ് സൗജന്യമായി യൂട്യൂബിൽ ലഭ്യമാക്കിയിരുന്നു. മികച്ച പ്രതികരണമാണ് ആദ്യ രണ്ട് മത്സരങ്ങൾക്കും ആരാധകരിൽ നിന്നും ലഭിച്ചത്. എന്നാൽ മൂന്നാം പരിശീലന മത്സരം യൂട്യൂബിൽ ലഭ്യമാവണമെങ്കിൽ 59 രൂപക്ക് ഒരു മാസത്തേക്ക് ലഭിക്കുന്ന ബ്ലാസ്റ്റേഴ്‌സ് യൂട്യൂബ് ചാനലിന്റെ മെമ്പർഷിപ്പ് ആവശ്യമായിവരുമെന്ന് തീരുമാനിച്ചെങ്കിലും ഇപ്പോൾ അത് പിൻവലിച്ചിരിക്കുകയാണ്. ഇതിനകം മെമ്പർഷിപ്പ് എടുത്തവർക്ക് പണം തിരികെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. യൂട്യൂബ് ചാനൽ മെമ്പർഷിപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ എന്തുകൊണ്ടാണ് മെമ്പർഷിപ്പ് പിൻവലിച്ചതെന്ന് വ്യക്തമായിട്ടില്ല.
ഇതുകൂടാതെ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ പങ്കെടുക്കുന്ന ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ കാണാനും പണം നൽകേണ്ടി വരും എന്നാണ് ലഭിക്കുന്ന വിവരം. addatimes ആപ്ലിക്കേഷനിലാണ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ ലഭ്യമാവുക. ആപ്പിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ പണം നൽകി എടുക്കുന്നവർക്ക് മാത്രമെ മത്സരങ്ങൾ ആപ്പ് വഴി ലഭ്യമാവുകയുള്ളൂ.
സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പ് addatimes ആപ്ലിക്കേഷനിൽ അല്ലാതെ മറ്റു ഏതെങ്കിലും പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആപ്ലിക്കേഷൻ ആൻഡ്രോയിഡിലും, ഐഒഎസിലും ലഭ്യമാണ്.
✍️ എസ്.കെ.
Leave a reply