പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുന്നു; ലക്ഷ്യം ദേശിയ ടീം.

മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ചരിത്രത്തിൽ ടീമിന് ഏറ്റവും മികച്ച നേട്ടങ്ങൾ സമ്മാനിച്ച സ്പാനിഷ് കോച്ച് പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം കരാർ അവസാനിച്ച പെപ് രണ്ട് വർഷത്തേക്ക് കൂടെ കരാർ ദീർഘിപ്പിച്ചിരുന്നു. അതിനാൽ നിലവിൽ 2023 വരെ പെപ്പിന് സിറ്റിയുമായി കരാർ ഉണ്ട്. എന്നാൽ 2023ന് ശേഷം താൻ ഒരു ഇടവേള എടുക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് ഒരു ദേശിയ ടീമിനെ പരിശീലിപ്പിക്കണമെന്നും, അത്തരം അനുഭവങ്ങൾ കൂടെ നേടാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ മാഞ്ചസ്റ്റർ സിറ്റി കോച്ചിങ് കരിയറിൽ 3 പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 10 ട്രോഫികളാണ് പെപ് സിറ്റിക്കായി നേടിയത്. കോച്ചിങ് കരിയറിൽ 14 വർഷം പൂർത്തിയാക്കിയ പെപ് ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും ഉൾപ്പെടെ ഇതുവരെ 32 കിരീടങ്ങൾ നേടിയിട്ടുണ്ട്. ലോക ഫുട്ബോളിലെ തന്നെ മികച്ച കോച്ചുമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പെപ് മാഞ്ചസ്റ്റർ സിറ്റിയെയാണ് കൂടുതൽ കാലം പരിശീലിപ്പിച്ചിട്ടുള്ളത്. 2023വരെ സിറ്റിയുമായി കരാറുള്ള പെപ് ശേഷം ഏത് ടീമിലേക്ക് എത്തുമെന്നത് കൗതുകമായി തുടരുകയാണ്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply