‘അന്നം തരുന്ന നാട് പൊട്ടി’ സൗദിക്ക് തോൽപ്പിക്കാൻ ഇത് അർജന്റീന അല്ല, പോളണ്ടാ പോളണ്ട് !

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയ്ക്ക് പോളണ്ടിനോട് പരാജയം. ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച ആത്മവിശ്വാസത്തോടെ പോളണ്ടിനെ നേരിടാൻ ഇറങ്ങിയ സൗദിക്ക് പോളണ്ടിനോട് ഏകപക്ഷീയമായ 2 ഗോളിന്റെ പരാജയം ഏറ്റുവാങ്ങാനായിരുന്നു ഇന്നു വിധി. മത്സരത്തിന്റെ ഇരു പകുതിയിലുമായാണ് പോളണ്ട് ഗോളുകൾ കണ്ടെത്തിയത്. ആദ്യ പകുതിയിൽ സിലിൻസ്കിയും രണ്ടാം പകുതിയിൽ നായകൻ ലെവൻഡോസ്‌കിയുമാണ് പോളണ്ടിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ പോളണ്ടിന് പലപ്പോഴും കനത്ത വെല്ലുവിളി ഉയർത്താൻ സൗദിക്ക് സാധിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിന് ഇന്നത്തെ വിജയം മുന്നോട്ടുള്ള യാത്രയ്ക്ക് ആശ്വാസമായി.

What’s your Reaction?
+1
0
+1
0
+1
0
+1
3
+1
0
+1
0
+1
1

Leave a reply