നമ്പർ 7 ജേഴ്‌സി റൊണാൾഡോയ്ക്ക് ലഭിക്കുമോ ?! സാധ്യതകൾ എന്തൊക്കെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയെങ്കിലും റൊണാൾഡോയുടെ പ്രിയ ജേഴ്‌സി നമ്പർ ഏഴ് അദ്ദേഹത്തിന് നൽകാൻ ആവില്ല എന്ന നിരാശ ചില ആരാധകരിൽ ഉണ്ടായിരുന്നു. ഏഴാം നമ്പർ ജേഴ്‌സി ടീമിൽ ഉറുഗ്വയിൻ താരം എഡിസൺ കാവാനിക്ക് റൊണാൾഡോ വരുന്നതിന് മുൻപ് തന്നെ നൽകി കഴിഞ്ഞു എന്നതായിരുന്നു ഇതിനുള്ള തടസം. കവാനി ഏഴാം നമ്പറില്‍ കളിക്കുകയും ചെയ്തു. പ്രീമിയർ ലീഗിൽ സീസണിന് മുന്നോടിയായി ഒരു താരത്തിന് ജേഴ്‌സി നമ്പർ നൽകി കഴിഞ്ഞാൽ പിന്നീട് അത് മാറ്റാൻ നിയമം അനുവദിക്കുന്നില്ല എന്നതാണ് കാവനിയിൽ നിന്നും ഏഴാം നമ്പർ തിരിച്ചെടുക്കാൻ സാധിക്കാതിരിക്കാനുള്ള പ്രധാന വെല്ലുവിളി. താരം ക്ലബ് വിടാതെ സീസണിന് ഇടയില്‍ ജേഴ്‌സി നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാനാകില്ല.

പക്ഷെ ഇപ്പോൾ യുണൈറ്റഡിന്റെ ഡാനിയേൽ ജെയിംസിനെ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ ഡാനിയേൽ ജെയിംസ് ഉപയോഗിച്ച 21 നമ്പർ ജേഴ്‌സി ഒഴിവ് വരും. 21 നമ്പർ ജേഴ്‌സിയാണ് കവാനി തന്റെ ദേശിയ ടീമായ ഉറുഗ്വയിക്ക് വേണ്ടി വർഷങ്ങളായി അണിയുന്നത്. അതിനാൽ 21 നമ്പർ ജേഴ്‌സി കവാനിക്ക് നൽകി, കവാനിയുടെ ഇപ്പോൾ ഉപയോഗിക്കുന്ന ഏഴാം നമ്പർ റൊണാൾഡോയ്‌ക്കായി നൽകാനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ്.

എന്നാൽ ഈ നീക്കം സാധ്യമാവണമെങ്കിൽ പ്രീമിയർ ലീഗിൽ നിന്നും പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ഈ അനുമതിക്കായി യുണൈറ്റഡ് അപേക്ഷ സമർപ്പിക്കുകയും അനുമതി ലഭിക്കുകയും ചെയ്താൽ റൊണാൾഡോ തന്റെ പ്രശസ്തമായ നമ്പർ 7 ജേഴ്‌സിയിൽ തന്നെ കളത്തിലിറങ്ങും. അനുമതി ലഭിക്കുന്നില്ല എങ്കിൽ അടുത്ത സീസണിന്റെ തുടക്കത്തിൽ നമ്പർ മാറ്റി രെജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുക എന്നത് മാത്രമാണ് നമ്പർ 7 റൊണാൾഡോയ്ക്ക് ലഭിക്കാനുള്ള ഏക വഴി.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply