എ എഫ് സി കപ്പിനുള്ള എ.ടി.കെ മോഹൻ ബഗാൻറെ വിദേശ താരങ്ങളിൽ ഏകദേശ തീരുമാനമായതായി സൂചന. പുതിയതായി റെക്കോർഡ് തുകയ്ക് ടീമിൽ എത്തിച്ച ഫ്രഞ്ച് അറ്റാക്കിങ് മിഡ്ഫീൽഡർ ഹ്യൂഗോ ബൗമൗസ്, ഐറിഷ് ഡിഫൻഡർ / ഡിഫെൻസിവ് മിഡ്ഫീൽഡർ കാൾ മക്ഹ്യൂഗ്, ഫിജിയൻ സ്‌ട്രൈക്കർ റോയ് കൃഷ്ണ, ഓസ്ട്രേലിയൻ സ്‌ട്രൈക്കർ ഡേവിഡ് വില്യംസ് എന്നിവരാണ് 4 താരങ്ങൾ എന്നാണ് ലഭിക്കുന്ന വിവരം.
ഹ്യൂഗോ ബൗമൗസ് ഒഴികെ ബാക്കി മൂന്നുപേരും കഴിഞ്ഞ സീസൺ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്ന കളിക്കാരാണ്. റെക്കോര്ഡ് തുടയ്ക് എത്തിയ ഹ്യൂഗോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു വമ്പൻ താരമാണ്. 26 വയസ്സുമാത്രം പ്രായമുള്ള താരം എഫ് സി ഗോവക്കായും, മുംബൈയക്കായും സ്ഥിരതയാർന്ന പ്രകടനം.കാഴ്ച വെച്ച കളിക്കാരനാണ്. ഏഷ്യൻ കളിക്കാരനായി ഡേവിഡ് വില്യംസ് ആണ് അവർക്കായി കളിക്കളത്തിൽ ഇറങ്ങാൻ പോവുന്നത്.
പുതിയതായി ടീമിൽ എത്തിച്ച യൂറോ കപ്പ് പ്ലേയർ കൗകോയെ ടീമിൽ ഉൾപ്പെടുതിയിട്ടില്ല. എന്നാൽ അദ്ദേഹം ഐ സ് എൽ ഇൽ അവർക്കായി ബൂട്ടണിയും.
ആഗസ്റ്റ് 18, 21, 24 തിയതികളിലായി മൂന്നു മത്സരങ്ങളാണ് എ ടി കെ മോഹൻ ബഗാന് കളിക്കാനുള്ളത്. സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാൻ കഴിയും എന്നാണ് ലഭിക്കുന്ന വിവരം.
✍️~Ronin~
Leave a reply