ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലകനായി മുൻ ബേണ്മൗത്ത് പരിശീലകൻ എഡി ഹൊവെയെ നിയമിച്ചു. 2024 വരെയുള്ള കരാറിലാണ് 43കാരനായ ഹൊവെയെ ന്യൂകാസിൽ പരിശീലക സ്ഥാനം ഏറ്റെടുക്കുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ക്ലബ് ഏറ്റെടുത്തതിനു പിന്നാലെ പരിശീലകൻ സ്റ്റീവ് ബ്രൂസിനെ സ്ഥാനത്തു നിന്നും നീക്കിയിരുന്നു.
ആന്റോണിയോ കോണ്ടെ, ടെൻ ഹാഗ്, ഉനായ് എംറെ എന്നിവരെയൊക്കെ ന്യൂകാസിൽ സമീപിച്ചെങ്കിലും അവരൊക്കെ ഓഫർ നിരസിച്ചു. ആന്റോണിയോ കോണ്ടെ പിന്നീട് ടോട്ടൻഹാം പരിശീലകനായി. ബേണ്മൗത്തിൽ പ്രതിരോധ താരമായി കളിച്ചിരുന്ന ഹൊവെ 2008ലാണ് ആദ്യമായി ക്ലബ് പരിശീലകനാവുന്നത്. 2011ൽ ബേൺലിയിലേക്ക് പോയ ഹൊവെ അടുത്ത വർഷം വീണ്ടും ബേണ്മുത്തിലേക്ക് തിരികെയെത്തി. 2020 വരെ ഹൊവെ ബേണ്മൗത്ത് പരിശീലക സ്ഥാനത്ത് തുടർന്നു.
പിസിപി ക്യാപിറ്റൽസ്, റൂബൻ സഹോദരങ്ങൾ, സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് ന്യൂകാസിൽ ഏറ്റെടുത്തത്. 300 മില്ല്യൻ പൗണ്ട് നൽകിയായിരുന്നു ഏറ്റെടുക്കൽ.
✍? എസ്.കെ.
Leave a reply