ചാമ്പ്യൻസ് ലീഗിൽ ഇന്ന് പരിസ്- സിറ്റി പോരാട്ടം. ഗ്രൂപ്പ് എയിൽ ഫ്രഞ്ച് ടീമായ പിഎസ്‌ജി ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. നെയ്മർ, എംബാപ്പെ,മെസ്സി തുടങ്ങിയ സൂപ്പർ താരങ്ങളുൾപ്പെട്ട കരുത്തുറ്റ സ്‌ക്വാഡുമായാണ് പിഎസ്‌ജി ഇറങ്ങുന്നത്. മെസ്സിയുടെ മുൻ പരിശീലകൻ പെപ്പ് ഗ്വാർഡിയോളയുമായി മറ്റൊരു ടീമിനൊപ്പം നിന്ന് കൊമ്പുകോർക്കുന്നത് വളരെ അവേശകരമാകും . കഴിഞ്ഞ സെമിയിൽ പി എസ് ജിയെ തോൽപിച്ചാണ് സിറ്റി ഫൈനലിൽ കേറിയത്. കഴിഞ്ഞ മത്സരത്തിൽ മെസ്സി ടീമിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയില്ല.
അതേസമയം നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയെ തോൽപ്പിച്ചുകൊണ്ട് വരുന്ന സിറ്റി മികച്ച ഫോമിലാണ്.റെക്കോർഡ് തുകയ്ക്ക് മധ്യനിര താരം ജാക്ക് ഗ്രീലിഷിനെ കൂടെ ടീമിലെത്തിച്ചതോടെ കരുത്തുറ്റ ടീമായി സിറ്റി മാറിയിട്ടുണ്ട്.ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ക്ലബ് ബ്രുഗയ്കേതിരെ പി.എസ്.ജി സമനില വഴങ്ങിയിരുന്നു. സിറ്റി ജർമൻ ക്ലബ് ലൈപ്സിഗിനെ 6-3 എന്ന സ്കോർ ലൈനിൽ തോൽപിച്ചു. ആ മത്സരം വിജയിച്ചതിൻ്റെ ആത്മവിശവാസത്തിലാണ് സിറ്റി ഇന്ന് ഇറങ്ങുന്നത്. മെസ്സി പി എസ് ജിയിലേക്ക് വരുന്നതിന് മുമ്പ്, താരം സിറ്റി ലേക്ക് എന്ന റുമർ ശക്തമായിരുന്നു.
ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30നാണ് മത്സരം നടക്കുന്നത്.
Leave a reply