അഷ്‌റഫ് ഹക്കിമിക്ക് എതിരെ കേസെടുത്ത് പോലീസ്; മൊറോക്കോ താരത്തിനെതിരെ ഗുരുതര ആരോപണം.

വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പി.എസ്.ജിയുടെ മൊറോക്കോ താരം അഷ്റഫ് ഹകീമിക്കെതിരെ കുറ്റം ചുമത്തി പ്രോസിക്യൂഷന്‍.

ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയെ അവസാന നാലിലെത്തിച്ച പ്രകടനവുമായി നിറഞ്ഞുനിന്ന താരത്തെ അറസ്റ്റ് ചെയ്യാന്‍ നടപടികളാരംഭിച്ചിട്ടില്ല. ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്ത് 24കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹകീമി പറഞ്ഞു. ഒരു മാസത്തോളമായി സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ന്ന സൗഹൃദത്തെ തുടര്‍ന്നായിരുന്നു വീട്ടിലേക്ക് വിളിച്ചത്. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഔദ്യോഗികമായി പരാതി നല്‍കാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടികളുണ്ടാകൂ. ഫെബ്രുവരി 26നാണ് യുവതി പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. പരാതി രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനക്കും സമ്മതിച്ചിട്ടില്ല. എന്നാല്‍, വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

പി.എസ്.ജിക്കായി കളിക്കുന്ന താരം വെള്ളിയാഴ്ചയും പരിശീലനത്തിനിറങ്ങിയിരുന്നു. ബയേണിനെതിരെ അടുത്ത ദിവസം ചാമ്ബ്യന്‍സ് ലീഗ് രണ്ടാം പാദത്തില്‍ താരം ഇറങ്ങും. സെലിബ്രിറ്റി താരമായ ഹിബ അബൂകാണ് ഹകീമിയുടെ പത്നി. രണ്ടുമക്കളുമുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply