ലോകകപ്പ് കാണാം സൗജന്യമായി; അറിയാം ടെലികാസ്റ്റ് വിവരങ്ങൾ.

ഖത്തർ ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. 32 രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ലോക ഫുട്ബോൾ മാമാങ്കം നവംബർ 20 മുതൽ ഡിസംബർ 18വരെ നടക്കും. കിലോമീറ്ററുകൾ അകലെയാണ് ലോകകപ്പ് എങ്കിലും എന്നത്തേയും പോലെ ഇന്ത്യയിലും അതിലുപരി കേരളത്തിലും ഇത്തവണയും ലോകകപ്പ് ആവേശത്തിന് യാതൊരു കുറവുമില്ല. തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരങ്ങൾ കാണാൻ ആരാധകർ ഇതിനോടകം തന്നെ തയ്യാറായി കഴിഞ്ഞു. ഇന്ത്യയിൽ ഇത്തവണ ‘സ്പോർട്സ് 18’ എന്ന പുതിയ ചാനലിലാണ് ലോകകപ്പ് സംപ്രേഷണം ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലാണ് ടി.വിയിൽ ലോകകപ്പ് ലഭ്യമാവുക. കൂടുതൽ ദൃശ്യമികവോടെ കാണാൻ ‘സ്പോർട്സ് 18 എച്ച്.ഡി’ ചാനലും ലഭ്യമാണ്. ടി.വിയിൽ ‘സ്പോർട്സ് 18’ ലഭ്യവാൻ ചാനൽ സബ്സ്ക്രയ്ബ് ചെയ്യേണ്ടതുണ്ട്.

എന്നാൽ മൊബൈൽ ഫോണിലും, ടാബിലും ‘ജിയോ സിനിമ’ എന്ന ആപ്ലിക്കേഷനിലൂടെ തീർത്തും സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ കാണാം. ഇതിന് ജിയോ വരിക്കാരായിരിക്കണമെന്ന നിബന്ധനയുമില്ല. ഏത് മൊബൈൽ സിം സേവനം ഉപയോഗിക്കുന്നവർക്കും ‘ജിയോ സിനിമ’യിൽ മത്സരങ്ങൾ ലഭ്യമാവും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷ കമന്ററിയോടെ ‘ജിയോ സിനിമ’യിൽ മത്സരങ്ങൾ കാണാം. ആൻഡ്രോയിഡ് ടി.വിയിലും, കമ്പ്യൂട്ടറുകളിലും ‘ജിയോ സിനിമ’ ആപ്പ് ഉടൻ ലഭ്യമാവും. ഇവ കൂടാതെ ‘ജിയോ ടി.വി’ ആപ്പിലും മത്സരങ്ങൾ കാണാം എന്നാൽ ഇവയിൽ വിവിധ ഭാഷ കമന്ററികൾ ലഭിക്കില്ല. ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ മാത്രമേ ‘ജിയോ ടി.വി’യിൽ മത്സരങ്ങൾ കാണാനാവൂ.

What’s your Reaction?
+1
4
+1
2
+1
3
+1
1
+1
0
+1
3
+1
1

Leave a reply