ഖത്തര്‍ അമീർ അര്‍ജന്‍റീനക്കെതിരെ സൗദിയെ പിന്തുണച്ചത് സൗദി ദേശീയ പതാക കഴുത്തലണിഞ്ഞ്

മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുകയായിരുന്നു. ഖത്തര്‍ അമീറിന്‍റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തോടെയാണ് എതിരേറ്റത്.

 

https://twitter.com/AlArabiya_Eng/status/1595015535292747778?t=pkapM24G-u5qtt7IZuCOug&s=08

 

അയല്‍ രാജ്യമായ സൗദിയില്‍ നിന്ന് ആയിരക്കണക്കിന് ആരാധകരാണ് മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയത്. നേരത്തെ സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തശേഷം ഖത്തര്‍ അമീറിന് നന്ദി പറഞ്ഞിരുന്നു. ഖത്തറില്‍ സൗദി സംഘത്തിന് ലഭിച്ച സ്വീകരണത്തിനും ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങ് വിജയകരമായി നടത്തിയതിനുമായിരുന്നു സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞത്.

 

ലോകകപ്പ് ഫുട്ബോളില്‍ സൗദി അറേബ്യ-അര്‍ജന്‍റീന പോരാട്ടം കാണാനെത്തിയ ഖത്തര്‍ അമീര്‍ സൗദിക്കുള്ള പിന്തുണ അറിയിച്ചത് സൗദി പതാക കഴുത്തിലണിഞ്ഞ്. ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് സൗദി പതാക കഴുത്തിലണിഞ്ഞ് ലോകകപ്പ് വേദിയില്‍ അയല്‍രാജ്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.

What’s your Reaction?
+1
5
+1
4
+1
4
+1
0
+1
0
+1
3
+1
3

Leave a reply