ഗോകുലം എഫ്. സിയുടെ മലയാളി പ്രതിരോധനിര താരം മുഹമ്മദ് റാഫി ഹൈദരാബാദ് എഫ്. സിയിലേക്ക്. 20 വയസ്സുകാരനായ റാഫി എറണാകുളം ജില്ലയിലെ മുവാറ്റുപുഴ സ്വദേശിയാണ്. നേപ്പാളിൽ വെച്ച് നടന്ന സാഫ് U19 ടൂർണമെന്റിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ U19 ടീമിനായി യോഗ്യതാ മത്സരങ്ങൾ കളിക്കാനും റാഫിയ്ക്ക് അവസരം ലഭിച്ചു. ഇന്ത്യയിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായ ബെംഗളൂരു എഫ്. സിയുടെ യൂത്ത് ടീമിന്റെ ഭാഗമായിരുന്ന റാഫി ബെംഗളൂരു സൂപ്പർ ഡിവിഷൻ ചാമ്പ്യന്മാരായ BFC ടീമിലെ അംഗമായിരുന്നു.
ഇക്കഴിഞ്ഞ കേരളാ പ്രീമിയർ ലീഗിൽ എറണാകുളത്തെ MA കോളേജിനായി കളത്തിലിറങ്ങിയ താരത്തെ ഗോകുലം ടീമിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച താരം ഒരു മത്സരത്തിൽ മികച്ച കളിക്കാരനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. MA കോളേജിനായി ഒരു ഗോളും റാഫിയ്ക്ക് നേടാനായി. വൻപ്രതീക്ഷയോടെ ഗോകുലം കേരളാ എഫ്. സിയിലെത്തിയ താരംഒരു മത്സരം പോലും കളിക്കാതെയാണ് ടീം വിടുന്നത്. നേരത്തെ തന്നെ മലയാളി വിങ്ങരായ അബ്ദുൽ റബീഹ് നെ കേരളാ ക്ലബ്ബായ ലുക്കാ സോക്കർ എഫ്. സിയിൽ നിന്നും ഹൈദരബാദ് ടീമിൽ എത്തിച്ചിരുന്നു.
Leave a reply