വിസ്മയം വിനിഷ്യസ്

വിസ്മയം വിനിഷ്യസ്

2017 അണ്ടർ 17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ബ്രസീൽ നേടിയെപ്പോൾ ഫുട്ബോൾ ആരാധകരുടെ കണ്ണുകളെല്ലാം ഒരു കൗമാരക്കാരനിലേക്കായിരുന്നു.ലീഗിൽ 7ഗോളും 2 അസിസ്റ്റും നേടി ടൂർണമെന്റിലെ മികച്ച താരമായി മാറിയ ബ്രസീലിയൻ ക്ലബ് ഫ്‌ളമെങ്ങോ താരം.അവന്റെ കളി ശൈലി കണ്ടവർ പറഞ്ഞു അവൻ നെയ്‌മറിന്റെ പിൻഗാമിയാവുമെന്ന്. അവർ അവനെ ബ്രസീലിയൻ വണ്ടർ കിഡ് എന്ന് വിളിച്ചു. ടൂർണമെന്റിന് ശേഷം യൂറോപ്യൻ വമ്പന്മാരെല്ലാം താരത്തിന്റെ പിന്നാലെ എത്തി. ലയണൽ മെസ്സിയുടെയും ബാർസലോണയുടെയും കടുത്ത ആരാധകനായിരുന്ന താരത്തിനെ സാക്ഷാൽ നെയ്‌മർ തന്നെ ബാഴ്‌സയിലേക്ക് ക്ഷണിച്ചു. എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ നടത്താൻ പല കാരണങ്ങളാൽ ബാഴ്സക്ക് സാധിച്ചില്ല. എന്നാൽ മറ്റൊരു ടീമിനും ഒരു ചർച്ചക്ക് പോലും അവസരം നൽകാതെ ഫ്‌ളമെങ്ങോ ചോദിച്ച തുക കൊടുത്ത് മറ്റൊരു ടീം അവനെ വാങ്ങി.45 മില്യനോളം മുടക്കി ലോക ഫുട്ബോളിലെ വെളുത്ത ചെകുത്താന്മാർ അവനെ കൂടാരത്തിലേക്ക് എത്തിച്ചു. അവനായിരുന്നു വിനീഷ്യസ് ജൂനിയർ
ബ്രസീലിയൻ വണ്ടർ കിഡ്.

സാമ്പാ നൃത്തം പോലെയുള്ള കളിരീതിയാണ് വിനിയുടെ. വളരെ പെട്ടെന്നു തന്നെ ലോകഫുട്ബാളിന്റെ ശ്രദ്ധ ആ യുവതാരം പിടിച്ചുപറ്റി. എന്നാൽ ആ ഫോം തുടരാൻ തരത്തിനുകഴിഞ്ഞില്ല.2020-21 സീസണിൽ താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ഫുട്ബാൾ ലോകം അവനെ കളിയാക്കികൊണ്ട് വണ്ടർ കിഡ് എന്ന് വരെ വിളിച്ചു. റയൽ മാഡ്രിഡ്‌ ആരാധകർപോലും താരത്തിനെ വിമർശക്കാൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിലൂടെ നിറത്തിന്റെ പേരിൽ പോലും താരം അവഹേളനങ്ങൾ നേരിട്ടു.നിർഭാഗ്യം എന്ന് പറയട്ടെ തങ്ങളുടെ തരത്തിനെതിരെ ഇത്രയും അവഹേളനങ്ങൾ ഉണ്ടായിട്ടും റയൽ ആരാധകർപോലും അദ്ദേഹത്തിനായി സംസാരിക്കാൻ തുനിഞ്ഞില്ല. ഫുട്ബാൾ ലോകം അവനെ ഒരു കോമാളിയെപ്പോലെ കളിയാക്കി.

2021 22 സീസണിന് മുൻപായി ലാലിഗയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. സാക്ഷാൽ ലയണൽ മെസ്സി ബാർസ വിട്ടു പാരീസിലേക്ക് പറന്നു. റയൽ മാഡ്രിഡ്‌ ക്യാപ്റ്റൻ സെർജിയോ റാമോസും റയൽ മാഡ്രിഡിനോട് വിട പറഞ്ഞു. പരിശീലക സ്ഥാനത്തു നിന്ന് സിദാനും പോയി. റൊണാൾഡോയ്ക്ക് പകരക്കാരനായി എത്തിയ ഹസാർഡ് ആവട്ടെ പരിതാപകരമായ ഫോമിലും.21-22 സീസൺ റയൽ ആരാധകർക്ക് വലിയ ഭയം തന്നെയായിരിയുന്നു.21 -22 സീസണിനായി മുൻ റയൽ പരിശീലകനായിരുന്ന കാർലോ അഞ്ചലോട്ടിയെ റയൽ തിരികെകൊണ്ടുവന്നു.എന്നാൽ നടക്കുന്നതൊന്നും പലർക്കും വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല. തകർന്നടിയും എന്നുകരുതിയ ക്ലബ്ബിനെ ആ കൗമാരക്കാരൻ സ്വന്തം തോളിലേറ്റി പഴയ പ്രതാപത്തിലേക്ക് നടത്തുന്നത് കണ്ട ഫുട്ബോൾ ലോകം തങ്ങളുടെ നാക്കിനെ പഴിക്കാനാരംഭിച്ചു. കെട്ടുകഥയെക്കാൾ വിചിത്രമായിരുന്നു നടന്നുകൊണ്ടിരിക്കുന്നതെല്ലാം.അവർ വീണ്ടും അവനെ വിളിച്ചു വണ്ടർ കിഡ് ബ്രസീലിന്റെ ഭാവി വാഗ്ദാനം. റൊണാൾഡിനോയ്ക്കും നെയ്‌മറിനും ശേഷം ബ്രസീലിനെ ലോക ഫുട്ബാളിന്റെ നെറുകയിലേക്കെതിക്കാനായി കഴിവുള്ളവനെന്ന് ഫുട്ബാൾ പണ്ഡിതന്മാർ പോലും ഇപ്പോൾ വിലയിരുത്തുന്ന താരം.ഈ സീസണിൽ ലാലിഗയിൽ 16 മത്സരങ്ങളിൽ നിന്ന് 10 ഗോളും 3 അസിസ്റ്റും. ചാമ്പ്യൻസ് ലീഗിൽ 5 മത്സരത്തിൽ നിന്നും 2 ഗോളും 4 അസിസ്റ്റും.ബെൻസിമയ്ക്കുപിന്നിലായി 10 ഗോളുമായി ലാലിഗായിലെ 2 ടോപ് ഗോൾ സ്കോറെർ.ലാലിഗയിൽ ഏറ്റവും കൂടുതൽ ഡ്രിബിൾ എന്നിങ്ങനെ എല്ലാ മേഖലയിലും അവൻ അവന്റെ കഴിവ് തെളിയിച്ചു വിമർശകരുടെ വായടപ്പിച്ചുകൊണ്ടിരിക്കുന്നു.

ഫുട്ബോൾ പലപ്പോഴും ഒരു ഗെയിം എന്നതിനപ്പുറം പലതും കാണിച്ചു തരാറുണ്ട്. ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാവുമ്പോൾ ആരൊക്കെ കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം കഴിവിൽ വിശ്വാസവും കഠിനധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ എത്ര വലിയ പ്രതിസന്ധിയെയും മറികടന്നു ഉയരങ്ങളിലേക്ക് എത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 21 വയസ്സുകാരൻ.

✒️Pride of London

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply