യുവന്റസ് മുന്നേറ്റ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം ഉദിനീസുമായുള്ള മത്സരത്തിനിടെ പകരക്കാരൻ ആയിട്ടാണ് കളത്തിലിറങ്ങിയത്. യുവന്റസ് വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കോ, ഇ.പി.എൽ ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ മാറാൻ താരത്തിന് പദ്ധതിയുണ്ടെന്നും അതിനാൽ ഫിറ്റ്നസ് സംരക്ഷിക്കുന്നതിനു വേണ്ടി റൊണാൾഡോ തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റൊണാൾഡോയെ ബെഞ്ചിലിരുത്തിയതാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയത് തന്റെ തീരുമാനം ആയിരുന്നെന്ന് യുവന്റസ് പരിശീലകൻ മസിമിലിയാനോ അലെഗ്രി പിന്നീട് വ്യക്തമാക്കി. അതേസമയം റൊണാൾഡോ ക്ലബ് വിടുകയില്ലെന്നും പോർച്ചുഗൽ താരം അടുത്ത സീസണിലും യുവന്റസിൽ ഉണ്ടാകുമെന്നും ക്ലബ് വൈസ് പ്രസിഡന്റ് പവൽ നെദ്‌വെദ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന യുവന്റസ്- ഉദിനീസ് മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ 60ാം മിനുറ്റിൽ കളത്തിലിറങ്ങിയ റൊണാൾഡോ സ്കോർ 2-2 സമനില പാലിച്ചിരിക്കെ കളിയുടെ അധിക സമയത്ത് ഹെഡറിലൂടെ പന്ത് വലയിൽ എത്തിച്ചിരുന്നുവെങ്കിലും ആ നീക്കം വീഡിയോ അസിസ്റ്റന്റ് റെഫറിയിങ് സംവിധാനത്തിലൂടെ ഓഫ്സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു.
✍️ എസ്.കെ.
Leave a reply