ചുവപ്പുകാര്‍ഡ് കാണിച്ചതിന് റഫറിയെ തല്ലിക്കൊന്നു-വീഡിയോ.

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ ഫുട്ബാള്‍ മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കാണിച്ച റഫറിയെ കളിക്കാരും ആരാധകരും ചേര്‍ന്ന് തല്ലിക്കൊന്നു. ഹോസെ അര്‍ണാള്‍ഡോ അനയ എന്ന 63 കാരന്‍ റഫറിയാണ് കൊല്ലപ്പെട്ടത്. മിറാമോണ്ട് ടൊലൂക്ക സ്‌റ്റേഡിയത്തില്‍ നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് റഫറിയെ ആരാധകരും കളിക്കാരും കയ്യേറ്റം ചെയ്തത്. ആന്തരിക അവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റ അര്‍ണാള്‍ഡോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


20 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള റഫറിയാണ് അര്‍ണാള്‍ഡോ. മത്സരത്തിനിടെ ഒരു താരത്തിനു നേരെ രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും കാണിച്ച റഫറിയെ കളിക്കാര്‍ കയ്യേറ്റം ചെയ്തു. ഇതുകണ്ട ആരാധകരും ഗ്രൗണ്ടിലെത്തി റഫറിയെ തല്ലിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായാണ് വിവരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply