ഇന്ത്യൻ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കിട്ടിയ മലയാളി താരം എമില്‍ ബെന്നിയെ തിരികെ കളത്തിലേക്ക് വിളിച്ച് റഫറി. കഴിഞ്ഞ ദിവസം ജംഷഡ്പൂര്‍ എഫ്‌സി-ഈസ്റ്റ് ബംഗാള്‍ എഫ്‌സി പോരാട്ടത്തിനിടെയായിരുന്നു അപൂര്‍വ്വമായ സംഭവം.
Scenes in the Indian Super League🍿
Referee gave Jamshedpur FC's Emil Benny a red card and then realised he got the wrong card out. Called him back to the field and changed it to yellow.#ISL10 | #IndianFootball ⚽️pic.twitter.com/jmBlS15jUa
— The Bridge Football (@bridge_football) September 25, 2023
95-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ സോള്‍ ക്രസ്‌പോയെ വീഴ്ത്തിയതിനാണ് എമില്‍ ബെന്നിക്കെതിരെ റഫറി ജമാല്‍ മുഹമ്മദ് ആദ്യം ചുവപ്പുകാര്‍ഡെടുത്ത് വീശിയത്. പുറത്തേക്ക് കൈ ചൂണ്ടി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്തബ്ധനായ എമില്‍ പുറത്തുകടന്നു. ടണലിലേക്ക് പ്രവേശിക്കാൻ തുടങ്ങവെ റഫറി, റെഡ് കാര്‍ഡ് യെല്ലോ ആക്കി മാറ്റി ബെന്നിയെ ഒരു ചിരിയോടെ തിരിച്ചുവിളിക്കുകയായിരുന്നു. അബദ്ധത്തിലാണ് റഫറി താരത്തിന് ചുവപ്പുകാര്‍ഡ് കാണിച്ചത്.
നേരത്തെ, ഇറ്റാലിയൻ ലീഗില്‍ ഇന്റര്‍മിലാനും എസി മിലാനും തമ്മിലുള്ള മത്സരത്തില്‍ റൊണാള്‍ഡീഞ്ഞോയും സമാനമായ തിരിച്ചുവിളിക്കലിന് വിധേയനായിരുന്നു. ഒരു വാക്കുതര്‍ക്കത്തിന് ഒടുവിലാണ് റഫറി ബ്രസീല്‍ താരത്തിന് റെഡ് കാണിച്ചത്. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ റഫറി ഉടൻ തന്നെ യെല്ലോ കാര്‍ഡ് കാണിക്കുകയായിരുന്നു.
ജംഷഡ്പൂര്‍-ഈസ്റ്റ് ബംഗാള്‍ മത്സരം ഗോളില്ലാ സമനിലയില്‍ കലാശിച്ചു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈസ്റ്റ് ബംഗാള്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിക്കാതെ പോകുന്നത്. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാനായില്ല.
Leave a reply