പഞ്ചാബ് എഫ്സിയിലേക്ക് ചേക്കേറി റിനോ ആന്റോ

മുൻ ഇന്ത്യൻ താരം റിനോ ആന്റോയെ സ്വന്തമാക്കി പഞ്ചാബ് എഫ് സി. ഒരു വർഷത്തെ കരാറിലാണ് റിനോയെ പഞ്ചാബ് എഫ് സി ടീമിൽ എത്തിച്ചിരിക്കുന്നത്. മുപ്പത്തിമൂന്ന് വയസുകാരനായ റിനോ ആന്റോ തൃശൂർ സ്വദേശിയാണ്.

2004 ൽ ജംഷദ്പുർ അക്കാദമിയിൽ യൂത്ത് കരിയർ ആരംഭിച്ച താരം പിന്നീട് മോഹൻ ബഗാൻ, സൽഗോക്കർ,
ക്വാർട്സ്, എടികെ, ബംഗളൂരു, കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ്‌ ബംഗാൾ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി 9 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം ബംഗളുരു എഫ് സിയിൽ നിന്നും ഈസ്റ്റ്‌ ബംഗാളിൽ എത്തിയ റിനോയ്ക്ക് ഒരു മത്സരത്തിൽപ്പോലും അവസരം ലഭിച്ചിരുന്നില്ല.
ബംഗളുരു എഫ്സിക്കു വേണ്ടി എഎഫ്സി കപ്പ് കളിച്ച താരമാണ് റിനോ. ഐഎസ്എൽ മൂന്നാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

@bhi

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply