സൗദി ക്ലബ്ബായ അൽ നസ്റിലേക്കെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കുടുംബത്തിനുമായി രണ്ട് മണിക്കൂർ സമയം അടച്ചിട്ട് റിയാദിലെ എന്റർടെയ്ൻമെന്റ് സോൺ. ഇതിന്റെ ചിത്രങ്ങൾ ക്രിസ്റ്റ്യാനോയുടെ ഭാര്യ ജോർജിന റോഡ്രിഗസ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
റിയാദിലെ ബൊളിവാർഡ് വേൾഡ് എന്റർടെയ്ൻമെന്റ് സോൺ ആണ് സൂപ്പർതാരത്തിനും കുടുംബത്തിനുമായി അടച്ചിട്ടത്. റിയാദ് സീസൺ വിന്റർ വണ്ടർലാൻഡിന് പുറത്തുനിന്ന് ആരംഭിക്കുന്ന യാത്രയുടെ ഫോട്ടോകളാണ് ജോർജിന പങ്കുവച്ചിരിക്കുന്നത്. ജോർജിന മൂന്ന് സമ്മാനങ്ങളുമായി പാർക്കിനുള്ളിലെ സ്കൈലൂപ്പ് റെഡിനു മുന്നിൽ നിൽക്കുന്നതും കുടുംബം പാർക്കിൽ ഇരിക്കുന്നതിന്റേയുമൊക്കെ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നു. ആൺ മക്കളിൽ ഒരാൾ സ്പൈഡർമാൻ, ഹൾക്ക്, ബ്ലാക്ക് പാന്തർ, വോൾവറിൻ, ഡെഡ്‌പൂൾ എന്നിവയുൾപ്പെടെയുള്ള കോമിക് പുസ്തക കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ ആളുകൾക്കൊപ്പം നിൽക്കുന്നതും കാണാം.
റൊണാൾഡോയുടെ കുടുംബത്തിന് പോലും സൗദി ഒരുക്കി നൽകുന്ന ഈ സൗകര്യങ്ങൾ റൊണാൾഡോയുടെ ബ്രാൻഡ് വാല്യൂ എത്രത്തോളം ഉണ്ടെന്നാണ് കാണിക്കുന്നതെന്ന് ചിലർ ആശ്ചര്യത്തോടെ പറയുമ്പോൾ, എന്നാൽ സൗദിയിലെ സാധാരണ ജനങ്ങൾക്ക് 2 മണിക്കൂർ പ്രവേശനം തടഞ്ഞുകൊണ്ട് റൊണാൾഡോയുടെ കുടുംബത്തിന് വിവിഐപി പരിഗണന നൽകിയതിനെതിരെ വിമർശനവുമായും ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നുണ്ട്.
Leave a reply