വേൾഡ് കപ്പിൽ ഉക്രൈൻ ക്യാപ്റ്റനാവാൻ ലെവണ്ടോസ്കി

വേൾഡ് കപ്പിൽ അർജന്റീന പോളണ്ട് മത്സരത്തിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ പോളിഷ് ക്യാപ്റ്റൻ റോബർട്ട്‌ ലെവണ്ടോസ്കിയുടെ കയ്യിൽ പോളണ്ട് ടീം ക്യാപ്റ്റൻ ആംബാൻഡിനൊപ്പം ഉക്രൈൻ നാഷണൽ ടീമിന്റെ ആംബാൻഡ് കൂടെ കാണാനാകും. ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാവും ഒരു താരം രണ്ട് രാജ്യങ്ങളുടെ ക്യാപ്റ്റൻ ആം ബാൻഡ് ആണിയുന്നത്.റഷ്യയുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ഉക്രൈനെതിരെ യുദ്ധം തുടങ്ങിയെപ്പോൾ മുതൽ ഉക്രൈനുവേണ്ടി ലെവണ്ടോസ്കി സംസാരിച്ചിരുന്നു. അതിനോടുള്ള നന്ദി സൂചകമായാണ് ഉക്രൈൻ ഇതിഹാസ താരവും മുൻ നാഷണൽ ടീം പരിശീലകനും കൂടിയായ ആൻഡ്രി ഷെവ്ചെൻകോ ഉക്രൈൻ നാഷണൽ ടീമിന്റെ ക്യാപ്റ്റൻസ് ആം ബാൻഡ് സൂപ്പർ താരത്തിന് സമ്മാനിച്ചത്.

ഫെബ്രുവരിയിൽ ഉക്രൈനിലേക്ക് റഷ്യയുടെ അധിനിവേഷമുണ്ടായതിന് ശേഷമുള്ള ബയേൺ മത്സരത്തിലും ലെവണ്ടോസ്കി ഉക്രൈൻ നാഷണൽ ടീം ആംബാൻഡ് ധരിച്ചിരുന്നു.വേൾഡ് കപ്പിൽ പോളണ്ട് അർജന്റീന, മെക്സികോ, സൗദി അറേബ്യാ എന്നിവരോടുപ്പമാണ്. എന്നാൽ വേൾഡ് കപ്പ് ക്വാളിഫയറിൽ വെയിൽസിനോട് പരാജയപ്പെട്ട് ഉക്രൈൻ പുറത്താക്കുകയായിരുന്നു.ഫുട്ബാൾ പരമായി നിരവധി ബന്ധങ്ങൾ പോളണ്ടും ഉക്രൈനും തമ്മിലുണ്ട്.

 

🖋️prideoflondon

What’s your Reaction?
+1
4
+1
6
+1
2
+1
1
+1
5
+1
7
+1
3

Leave a reply