റോമൻ റിക്വൽമി | അവസാനത്തെ ക്ലാസിക്കൽ ഫുട്ബോളർ

സിദാനും സാവിയും മുതൽ കെവിൻ ഡി ബ്രയിൻ വരെയുള്ള സെൻ്റർ മിഡ്ഫീൽഡർമാരുടെ കളികൾ ആവേശം പൂർവം കണ്ടിരിക്കുമ്പോഴും മനസ്സിനെ സ്പർഷിച്ച ആരാധനയോടെ നോക്കിയിരുന്ന ഒരേ ഒരു മിഡ്ഫീൽഡറേ ഉണ്ടായിട്ടൊള്ളു… സിദാൻ്റെയും സാവിയുടെയും അപാരമായ പ്രതിഭ ഒരു വിസ്മയമായി തോന്നുമ്പോഴും മധ്യനിരയിൽ ഒരു ആർട്ടിസ്റ്റിനെ പൊലെ കളി നിയന്ത്രിച്ചിരുന്ന മനുഷനിലേക്കാണ് കണ്ണുകൾ ഉടക്കിയത് എന്നത് അതിശയോക്തി ഒട്ടും തോന്നുനില്ല.. ഡീപ് ലയിൻ മിഡ്ഫീൽഡർമാരോട് ഒരു വല്ലാത്ത മാഹബ്ബത്ത് തോന്നിയത് അയാളുടെ പ്രതാഭ കാലത്താണ്. അയാളുടെ പ്രതാഭ കാലം കണ്ടിരുന്നവർക്ക് ആ കാഴ്ച്ചകളെ പെട്ടന്നങ്ങ് മായ്ച്ചു കളയാൻ ബുദ്ധിമുട്ടായിരിക്കും എന്നതിൽ നിന്ന് അയാളുടെ പ്രതിഭയുടെ ആഴം മനസ്സിലാക്കാവുന്നതെ ഒള്ളൂ.. തൻ്റെ വിഷൻ കൊണ്ടും പാസുകൾ കൊണ്ടും വിസ്മയിപ്പിച്ചു ഒരു കരിയർ അണുവിട വിട്ടുകൊടുക്കാതെ തന്നെ ഈഗോ കൊണ്ട് നശിപ്പിച്ച് കളഞ്ഞത് അയാൾ തന്നെയായിരുന്നു താനും.. കുറച്ച് കാലത്തേക്കാണെങ്കിൽ പോലും അർജൻ്റീനയുടെയും വിയ്യാറയലിൻ്റെയും കൊളീശൈലി ഒറ്റക്ക് നിയന്ത്രിച്ച ഒരു ബ്രില്യൻ്റ് ഫുട്ബോളറെ കുറച്ചാണ് പറഞ്ഞ് വരുന്നത് … അയാളുടെ കരുത്ത് ഒരിക്കലും വേഗതയായിരുന്നില്ല. തന്നിലേക്ക് എത്തുന്ന ഒരു പാസിനെ ബ്രില്യൻ്റ് ആയ ഒരു ഫസ്റ്റ് ടെച്ചിലൂടെ നിയന്ത്രിച്ച് നിർത്തിയ ശേഷം അയാൾ ഇനി എങ്ങോട്ടായിരിക്കും പാസ് ചെയ്യുക എന്ന ചിന്തയായിരിക്കും അയാളുടെ മുന്നിലുള്ള എതിരാളികളെ അലട്ടിയിരുന്നത് .. പെർഫക്റ്റ് ആയൊരു ഡിഫൻസിവ് ലൈനപ്പിനെ തൻ്റെ അപാരമായ വിഷൻ ഉപയോഗിച്ച് പെട്ടന്നുള്ള ഒരു കില്ലർ പാസിൽ പൊളിച്ചടുക്കുന്ന ഒരു സെൻ്റർ മിഡ്ഫീൽഡർ … സ്ക്രീനിൽ യുവാൻ റൊമൻ റിക്വൽമിയാണ് .. ഫുട്ബോൾ ഇതിഹാസങ്ങളൊട് കിടപിടിക്കാവുന്ന അസാധാരണമായ പന്തടക്കം സ്വന്തമായി ഉണ്ടായിരുന്ന റിക്വൽമിക്ക് പന്തിനെ തൻ്റെ ഇഷ്ട്ടിത്തിനനുസരിച്ച് നിയന്ത്രിച്ച് നിർത്താനുള്ള കഴിവുണ്ടായിരുന്നു ..

മോഡേൺ യുഗത്തിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുന്ന ഒരു ജർമൻ നിരയെ തൻ്റെ ഇച്ചക്കനുസരിച്ച് നിയന്ത്രിച്ച് നിർത്തിയ ഒരു മത്സരമുണ്ടായിരുന്നു റിക്വൽമിക്ക് .. അതും ലോകകപ്പിലെ ക്വർട്ടർ ഫൈനലിൽ ജർമ്മനിയിലെ തന്നെ ബർലിനിൽ വെച്ച്.. ബല്ലാക്കും ഷെയിൻസ്റ്റീഗറും ലാമും മർത്തസാക്കറും അടങ്ങുന്ന ഒരു ജർമ്മൻ തിരയെ താൻ പന്ത് തട്ടുന്ന ടെബോക്ക് അനുസരിച്ച് തൃത്തം ചെയ്യിച്ച 72 മിനുറ്റുകൾ.. തൻ്റെ പന്തടക്കവും പാസിങ്ങും വിഷനും ഉപയോഗിച്ച് ജർമ്മൻ ടീമിൻ്റെ കളിയെ അക്ഷരാർത്ഥത്തിൽ നശിപ്പിച്ച കളഞ്ഞ റിക്വൽമിയുടെ ഒരു പെർഫക് കോർണർ കിക്കിൽ നിന്നാണ് അർജൻ്റീന ലീഡെടുക്കുന്നത് .. അയാളുടെ കാലിൽ പന്ത് തട്ടുമ്പോഴെല്ലാം ബർലിൻ മതിൽ ഒരു ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴുകയാണ് എന്ന് തോന്നിപ്പിച്ച നിമിഷങ്ങളിൽ നിന്നാണ് പെക്കർമാൻ അയാളുടെ കൊച്ചിങ്ങ് കരിയറിലെ ഏറ്റവും മോഷം തീരുമാനം എടുക്കുന്നത് … റിക്വൽമിയുടെ പേരിൽ മാത്രം ഓർമ്മിക്കപ്പെടടെണ്ടിയിരുന്ന ഒരു മത്സരം പിൽകാലത്ത് അർജൻ്റീനൻ ആരാധകർ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു മത്സരമായി മാറുന്നത് സൈഡ് ബെഞ്ചിൽ ഇരുന്ന് നിർവികാരത്തോടെ നോക്കി കാണേണ്ടി വന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ ഉള്ളന്നു പിടച്ചതാണ്.. സ്വന്തം ടീമിൻ്റെ പതനം പുറത്തിരുന്ന് കാണാനായിരുന്നു ആ ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച കളിക്കാരൻ്റെ വിധി. ടൂർണ്ണമെൻ്റിൽ അർജൻ്റീനയുടെ വിജയങ്ങളുടെ ആർക്കിടെക്റ്റ് സ്വന്തം ടീം ദയനീയ പ്രകടനം നടത്തുബോൾ വികാരങ്ങളെ നിയന്ത്രിച്ച് കൊണ്ട് ബെഞ്ചിൽ ഇരിക്കുകയായിരുന്നു എന്നത് പെക്കർമാന് ഒരു കാലത്തും ന്യായീകരിക്കാനാവാത്ത തെറ്റാണ്.. ഈ ഒരു അർജൻ്റീന ടീം റിക്വൽമി ഇല്ലാതെ പൂർണ്ണമാക്കില്ല എന്ന് അർജൻ്റീന കോച്ച് തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു..

തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഒര് ഇഞ്ച് പോലും പിറകോട്ട് പോകാൻ ഇഷ്ട്ടപ്പെടാത്ത ഒരു കളിക്കാരനെ വാൻഗാൽ യൂറോപ്യൻ ഫുട്മ്പോളിൻ്റെ വേഗതക്ക് അനുസരിച്ച് മാറ്റി എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ബാർസയിൽ നിന്ന് പുറത്ത് ആക്കുമ്പോൾ തൊട്ടടുത്ത സീസണിൽ അയാളുടെ പ്രതിഭയുടെ ആഴം വാൻഗാലിനും ബാർസക്കും മുന്നിൽ പ്രതർശനത്തിന് വെക്കുകയാണ്. അയാൾ എന്താണെന്നും അയാക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് വാൻഗാൽ മനസ്സിലാക്കിയ ഒരു സീസണിൽ വിയ്യാറയൽ എന്ന ഒരു ശരാശരി ക്ലബ് ചാമ്പ്യൻസ് ലീഗിൻ്റെ സെമിയിയാണ് പുറത്ത് പോകുന്നത്

കാലം തെറ്റി വീണ പ്രതിഭ എന്ന വിശേഷണം എല്ലാ അർത്ഥത്തിലും അങ്ങനെ തന്നെ ആയിരിക്കെ പുതു തലമുറയുടെ വേഗത്തിനൊപ്പം പിടിച്ച് നിൽക്കാൻ കഴിയാത്ത ഒരു ക്ലാസിസ്റ്റ് ആയിരുന്നില്ല അയാൾ.. ടെക്നിക്കലി ബ്രില്യൻ്റ് ആയിരുന്ന ഒരു മനുഷ്യൻ യൂറോപ്യൻ ഫുട്ബോളിൻ്റെ വേഗത തൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ചാണ് നിയന്ത്രിച്ചിരുന്നത് .. ഫുട്ബോൾ കൂടുതൽ ഫിസിക്കലായി തുടങ്ങുന്ന ഒരു കാലഘടത്തിൽ വർക്ക് റെറ്റ് കുറഞ്ഞ ഫിറ്റ്നസിൽ അലസത കാണിക്കുന്ന ഒരു കളിക്കാരൻ സുന്ദരമായ ഒരു പാസിങ്ങ് ശൈലിയുടെ പിൻബലത്തിൽ കളിയുടെ വേഗം നിയന്ത്രിക്കുന്ന കാഴ്ച്ച മനോഹരമായിരുന്നു .. പന്തിൻമേലുള്ള അപാരമായ നിയന്ത്രണം കൊണ്ടും പാസിങ്ങിലെ പെർഫക്ഷൻ കൊണ്ടും 90 മിനിറ്റ് ഉള്ള ഒരു മത്സരത്തെ ഏതാണ്ട് ഒറ്റക്ക് നിയന്ത്രിക്കാനുള്ള കഴിവ് പിന്നീട് സാവിയിൽ മാത്രമെ കണ്ടിട്ടൊള്ളൂ… ഫസ്റ്റ് ടെച്ചിൽ തന്നെ സ്പെയിസുകൾ സ്യഷ്ട്ടിച്ചു കൊണ്ട് തൻ്റെ അപാരമായ വിഷൻ ഉപയോഗിച്ച് എതിർ നിരയുടെ ദൗബല്യങ്ങളെ സദാ സമയം ചൂഷണം ചെയ്തിരുന്ന പാസിങ്ങിലെ പെർഫക്ഷണിസ്റ്റ് ആയിരുന്നു റിക്വൽമി ….

റിക്വൽമി ഇല്ലാത്ത ഒരു അർജൻ്റീനൻ ടീമിനെ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലത്ത് ആണ് മറഡോണ മറിച്ച് ചിന്തിക്കുന്നത് .. രണ്ട് അസാമാന്യ പ്രതിഭകളുടെ ഈഗോ ക്ലാഷിൽ കൂടുതൽ നഷ്ട്ടങ്ങൾ സംഭവിച്ചത് അർജൻ്റീനക്ക് തന്നെയാണ്… കാരണം എന്ത് തന്നെയാണെങ്കിലും ഇൻ്റർനാഷണൽ ഫുട്ബോളിൽ നിന്ന് മാറി നിൽക്കാനുള്ള തീരുമാനം നീതീകരിക്കാനാവാത്തതാണ് .. ആ ഒരു തീരുമാനം അർജൻ്റീന ഫുട്ബോളിന് നൽകിയ ആഘാതം വളരെ വരുതായിരുന്നു ..റിക്വൽമി ഒഴിച്ചിട്ട് പോയ വിടവ് നികത്താൻ മറഡോണക്ക് എന്നല്ല പിന്നീട് വന്ന ഒരു പരീശീലകർക്കും കഴിഞ്ഞതും ഇല്ല … പിന്നീട് എപ്പഴോ അയാൾ ഒരു തിരിച്ചു വരവിനുള്ള ആഗ്രഹം പ്രകടപ്പിക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു .. തങ്ങളുടെ ചരിത്രത്തിലെ എല്ലാലത്തേയും മികച്ച ഡീപ് ലയിങ്ങ് മിഡ്ഫീൾഡറെ വേദനയോടെ പിന്നിൽ ഉപേക്ഷിച്ച് അർജൻ്റീന ഫുട്മ്പോൾ ഒരു പാട് മുന്നോട്ട് പോകുകയായിരുന്നു ..

അവസാനത്തെ ക്ലാസിക്കൽ ഫുട്ബോളർ എന്ന വിശേഷണം ഏറ്റുവാങ്ങി കൊണ്ട് റിക്വൽമി പതിയെ വിസ്മൃതിയിലേക്ക് മറയുബോഴും അയാളുടെ പ്രതാഭ കാലം കണ്ടിരുന്ന അയാളുടെ കടുത്ത ആരാധകർക്ക് യുവാൻ റൊമൻ റിക്വൽമി എന്ന പേരിനെപ്പം മറ്റു അലങ്കാരങ്ങളുടെ ആവശ്യമില്ലായിരുന്നു.

ഹാപ്പി ബർത്തി ഡേ റോമൻ റിക്വൽമി.. ❤️❤️❤️❤️❤️

# ഷബീബ് ബി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply