അച്ഛൻ ബ്രസീൽ ലോക ചാമ്പ്യൻ; മകൾ ഓൺലൈൻ സെക്സ് പ്ലാറ്റ്ഫോമിൽ- കാരണമിതാണ്.

ബ്രസീൽ ഇതിഹാസവും ഫിഫ ലോകകപ്പ് ജേതാവുമായ റൊമാരിയോയുടെ മകൾ ഡാനിയേൽ ഫവാട്ടോ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഓൺലൈൻ ലൈംഗിക പ്ലാറ്റ്‌ഫോമായ ഒൺലി ഫാൻസിൽ ചേർന്നു. എന്നാൽ ആളുകൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കും തന്റെ വിഡിയോകളെന്ന് ഡാനിയേൽ അവകാശപ്പെട്ടു. ഇൻസ്റ്റാഗ്രാമിൽ 269,000 ഫോളോവേഴ്‌സുള്ള ഡാനിയേൽ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയാണ്. ജനുവരിയിലാണ് ഡാനിയേൽ അമ്മയായത്. അത്‌ലറ്റിക്കോ കാറ്ററിനൻസിനായി കളിക്കുന്ന മിഡ്ഫീൽഡർ ഫാബിയോ ഹെൻറിക് ആണ് കുട്ടിയുടെ പിതാവ്.

“ആദ്യമായി അമ്മയായതിന്റെ അനുഭവത്തെക്കുറിച്ച് കുറച്ചുകൂടി പങ്കുവെക്കാനാണ് ഞാൻ ഇതിൽ പ്രൊഫൈൽ സൃഷ്ടിച്ചത്. എനിക്ക് ഒരു അമ്മയാവാൻ ആഗ്രഹം ഉണ്ടായിരുന്നില്ല, പക്ഷേ ഞാൻ എന്റെ മനസ്സ് മാറ്റി. കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയില്ലായിരുന്നു. വിമാനത്തിൽ വെച്ച് ഒരു കുട്ടി കരഞ്ഞാൽ അസ്വസ്ഥയാകുന്ന വ്യക്തിയായിരുന്നു ഞാൻ. എന്നാൽ ഈ അനുഭവങ്ങളെ കുറിച്ച് വീഡിയോകൾ നിർമ്മിക്കുന്നതിന് ഈ പ്ലാറ്റ്‌ഫോമിൽ ഒരു പ്രൊഫൈൽ സൃഷ്‌ടിക്കുന്നത് രസകരമായ ഒരു ആശയമാണെന്ന് ഞാൻ കരുതുന്നു.”- ഡാനിയേൽ ഡെയിലി സ്റ്റാറിനോട് പറഞ്ഞു.

ഡാനിയേലിന്റെ പിതാവ് റൊമാരിയോ എക്കാലത്തെയും മികച്ച ബ്രസീലിയൻ ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ റിയോ ഡി ജനീറോ നഗരത്തിന്റെ സെനറ്ററായി സേവനമനുഷ്ഠിക്കുന്ന 57കാരനായ മുൻ ഫോർവേഡ്, തന്റെ രാജ്യത്തിനായി 71 മത്സരങ്ങളിൽ നിന്ന് 55 തവണ സ്കോർ ചെയ്തിട്ടുണ്ട്. ലോകകപ്പിന് പുറമെ, ഫിഫ കോൺഫെഡറേഷൻ കപ്പും, 2 തവണ കോപ്പ അമേരിക്കയും നേടിയ റൊമാരിയോ 2019ലാണ് ഫുട്ബോളിൽ നിന്നും വിരമിച്ചത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply