സൗദിയിൽ റൊണാൾഡോ അഴിഞ്ഞാട്ടം തുടരുന്നു. വീണ്ടും ഹാട്രിക്ക് | 8 ഗോളുമായി പട്ടികയിൽ നാലാമത്

സൗദി പ്രോ ലീഗില്‍ ദമാക്ക് എഫ്സിക്കെതിരെ അല്‍ നസ്‍റിന് തകർപ്പന്‍ ജയമൊരുക്കി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യപകുതിയിലെ റൊണാള്‍ഡോയുടെ ഹാട്രിക് കരുത്തില്‍ അല്‍ നസ്‍ർ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദമാക്ക് എഫ്സിയെ തരിപ്പണമാക്കി. 18-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സിആർ7 ആദ്യ ലക്ഷ്യം കണ്ടപ്പോള്‍ 24, 44 മിനുറ്റുകളില്‍ വല ചലിപ്പിച്ച് ഹാട്രിക് പൂർത്തിയാക്കി.

 

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കരിയറിൽ 62ാം ഹാട്രിക് ആണിത്. സൗദി ലീഗിൽ ദമാകുമായുള്ള മത്സരത്തിൽ അന്നസ്‌റിനായി ഹാട്രിക് നേടിയതോടെയാണ് ഈ നേട്ടം താരം നേടിയത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക് താരത്തിന്റെ പേരിലാണ്. അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ 56 ഹാട്രിക്കാണുള്ളത്. 141 ഹാട്രിക്കുള്ള എർവിൻ ഹെൽംചെനാണ് പട്ടികയിൽ മുമ്പിലുള്ളത്. 1921-1924 വരെയായിരുന്നു ഈ ജർമൻ താരം കളിച്ചിരുന്നത്.

What’s your Reaction?
+1
1
+1
1
+1
1
+1
2
+1
1
+1
0
+1
0

Leave a reply