സൗദിയിൽ റൊണാൾഡോ മാജിക്; അഞ്ഞൂറ് കടന്ന് ക്രിസ്റ്റ്യാനോ

നാലു ഗോളുകളുമായി മിന്നിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സൗദി പ്രോ ലീഗ് ഫുട്ബോളിൽ അൽ നസര്‍ ക്ലബ്ബിന് ഉജ്വല വിജയം. അൽ വെഹ്ദയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. 21,40,53 (പെനല്‍റ്റി),61 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.

ക്ലബ് കരിയറിൽ 500 ഗോളുകൾ പിന്നിട്ട സൂപ്പർ താരം കരിയറിലെ 40–ാം ഹാട്രിക്കാണു മത്സരത്തിൽ സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റു പട്ടികയിൽ അൽ നസർ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 16 മത്സരങ്ങൾ പൂർത്തിയാക്കിയ അൽ നസറിന് ഇപ്പോൾ 37 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അൽ ഷബാബ് ക്ലബിനും 37 പോയിന്റാണുള്ളത്. അൽ നസറിനായി റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക്കാണിത്.

What’s your Reaction?
+1
0
+1
0
+1
0
+1
1
+1
0
+1
1
+1
0

Leave a reply