റൊണാൾഡോയുടെ വീട്ടിൽ ജോലി ഒഴിവ്; മാസ ശമ്പളം 4.5 ലക്ഷം, അപേക്ഷകൾ ക്ഷണിക്കുന്നു.

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ആഡംബര വീട്ടിലേക്ക് പാചകക്കാരനെ തേടുന്നു. മാസം 4500 പൗണ്ടാണ് ശമ്പള ഓഫർ (4.5 ലക്ഷം ഇന്ത്യൻ രൂപ).

പോർച്ചുഗീസ് വിഭവങ്ങളും, അന്താരാഷ്ട്ര വിഭവങ്ങളും പാചകം ചെയ്യാൻ അറിയുന്നവരെയാണ് റൊണാൾഡോ തിരയുന്നത്. മികച്ച ശമ്പള ഓഫർ മുന്നോട്ട് വച്ചിട്ടും നല്ലൊരു പാചകക്കാരനെ കണ്ടെത്താൻ റൊണാൾഡോയും കുടുംബവും ബുദ്ധിമുട്ടുന്നു എന്നാണ് ദി മെയിൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

17 മില്യൺ പൗണ്ട് ചിലവഴിച്ചാണ് ‘ഫോറെവർ ഹോം’ എന്ന് പേരിട്ടിരിക്കുന്ന തന്റെ സ്വപ്ന കൊട്ടാരം റൊണാൾഡോ നിർമ്മിക്കുന്നത്. 2021ലാണ് പോർച്ചുഗലിലെ ക്വിന്റ ദാ മറീനയിൽ ഭൂമി സ്വന്തമാക്കി ഭവന നിർമ്മാണം റൊണാൾഡോ ആരംഭിച്ചത്, 2023 പകുതിയിൽ നിർമ്മാണം പൂർത്തിയാവുന്നതോടെ റൊണാൾഡോയുടെ കുടുംബം അവിടേക്ക് താമസം മാറും.

What’s your Reaction?
+1
4
+1
2
+1
1
+1
9
+1
1
+1
4
+1
4

Leave a reply