റൊണാൾഡൊ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ?! വാർത്തകൾ സജീവമായി തുടങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡൊ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുമെന്ന് വാർത്തകൾ. പല വിദേശ മാധ്യമ പ്രവർത്തകരും സിറ്റിയുമായുള്ള കരാർ സ്വീകരിക്കപ്പെട്ടതായി ട്വീറ്റ് ചെയ്തതോടെയാണ് വാർത്തകൾ സജീവമായി തുടങ്ങിയത്. ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്നെ ടീമിലെത്തിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെല്ലാം കഴിഞ്ഞ ദിവസം പൂർണ്ണമായും പരാജയപ്പെട്ടിരുന്നു. സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു മുന്നേറ്റ താരത്തെ ടീമിലെത്തിക്കാൻ സിറ്റി കഠിന പരിശ്രമം തുടരുകയാണ്.

യുവെന്റ്‌സുമായി അവസാന വർഷ കരാറിലാണ് റൊണാൾഡൊ നിലവിലുള്ളത്. എന്നാൽ യുവന്റസ് വിട്ട് മറ്റു ടീമിലേക്ക് ചേക്കേറാൻ റൊണാൾഡൊ ആഗ്രഹിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഹാരി കെയ്നെ സ്വന്തമാക്കാൻ സിറ്റിക്ക് സാധിക്കില്ലെന്ന് ഉറപ്പായതോടെ റൊണാൾഡൊ സിറ്റിയിലെത്തുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ കാര്യമായ പുരോഗതി ഈ വാർത്തയ്ക്ക് പിന്നീട് ഉണ്ടായില്ല. പക്ഷെ ഇന്ന് വൈകുന്നേരത്തോടെ പല പ്രമുഖ വിദേശ മാധ്യമ പ്രവർത്തകരും റൊണാൾഡൊ സിറ്റിയുമായുള്ള കരാർ സമ്മതിച്ചു എന്ന് ട്വീറ്റ് ചെയ്തതോടെ വീണ്ടും വാർത്തകൾ സജീവമായിരിക്കുകയാണ്. രണ്ട് വർഷത്തേക്കാണ് റൊണാൾഡൊ സിറ്റിയിലെത്തുക എന്നാണ് ട്വീറ്റുകൾ. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ താരം ബെർനാഡൊ സിൽവയുമായി സ്വാപ്പ് ഡീലാണ് നടക്കുകയെന്നും ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ സിൽവ ടീം വിടാൻ ആഗ്രഹിക്കുന്നതായി സിറ്റി കോച്ച് പെപ് ഗാർഡിയോള മുന്നേ വ്യക്തമാക്കിയിരുന്നു. എന്നാൽ റൊണാൾഡോ സിറ്റിയിലേക്ക് എത്തുമെന്ന വാർത്തയോട് ഇരു വിഭാഗവും ഇതുവരെ ഓഗ്യോഗികമായി പ്രതികരിച്ചിട്ടില്ല.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply