സൗദി സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ അല്‍ നസ്‌റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തില്‍ വച്ച് അല്‍ ഇത്തിഹാദിനെ നേരിട്ട അല്‍ നസ്ര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. അല്‍ നസ്‌റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല. തുടക്കം മുതല്‍ മുന്നിട്ടുനിന്ന ഇത്തിഹാദ് 15ആം മിനിട്ടില്‍ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോള്‍ സ്‌കോറര്‍. 43ആം മിനിട്ടില്‍ അബ്ദെറസാഖ് ഹംദല്ലയിലൂടെ ഇത്തിഹാദ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ 4 മാറ്റങ്ങളുമായി ഇറങ്ങിയ അല്‍ നസ്ര്‍ അല്പം കൂടി മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്. 67ആം മിനിട്ടില്‍ ടലിസ്‌കയിലൂടെ അല്‍ നസ്ര്‍ ഒരു ഗോള്‍ മടക്കി. എങ്കിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് അല്‍ ഷങ്കീറ്റി നേടിയ ഗോളില്‍ അല്‍ ഇത്തിഹാദ് വിജയമുറപ്പിക്കുകയായിരുന്നു.
‘അസ്സലായിട്ട് പൊട്ടി’ റൊണാൾഡോയുടെ അൽ നസ്സർ സൂപ്പർ കപ്പിൽ നിന്നും പുറത്ത്.

What’s your Reaction?
+1
+1
+1
+1
2
+1
1
+1
1
+1
Leave a reply