ബ്ലാസ്റ്റേഴ്‌സ് യുവ താരം കരാർ ദീർഘിപ്പിച്ചു | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്.

കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീം താരമായ റോഷൻ രണ്ട് വർഷത്തേക്ക് കരാർ ദീർഘിപ്പിച്ചു. താരത്തിന്റെ വരും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിന് ശേഷം ഒരു വർഷത്തേക്ക് കൂടെ വീണ്ടും കരാർ ദീർഘിപ്പിക്കാനും ധാരണയിലെത്തി.

അറ്റാക്കിങ് മിഡ്‌ഫീൽഡറായ 21 വയസ്സ് മാത്രം പ്രായമുള്ള ഈ മലയാളി യുവതാരം എഫ്.സി കേരളയിൽ കളിച്ച ശേഷം 2020-21 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിലെത്തുന്നത്.

മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ അണ്ടർ 18 ടീമിൽ ഭാഗമായിട്ടുള്ള താരം പൂനെ ഫുട്ബോൾ ക്ലബ്ബ്, പൂനെ സിറ്റി, ഗോകുലം കേരള തുടങ്ങിയ ടീമുകളുടെയും ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply