റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലേക്കെന്ന വാർത്തയുടെ നിലവിലെ അവസ്ഥ ഇതാണ്.

എടികെ മോഹൻ ബഗാന്റെ ഗോളടി വീരൻ റോയ് കൃഷ്ണ ഈ വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ടീമിൽ തുടരുന്നില്ലെന്ന കാര്യം ഉറപ്പിച്ചതു മുതൽ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന വാർത്ത പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ സ്‌ട്രൈക്കർ അൽവാരോ വാസ്‌കസ് എഫ്സി ഗോവയിലേക്ക് ചേക്കേറിയതാണ് റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്. എന്നാൽ സില്ലിസിന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലേക്ക് എത്താനുള്ള സാധ്യത വളരെ കുറവാണ്. റോയ് കൃഷ്ണയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറാൻ താല്പര്യം ഉണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply