ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവർഹാംടൺ വിട്ട് ഇറ്റാലിയൻ ക്ലബ് എ എസ് റോമയിലേക്ക് ചേക്കേറാനൊരുങ്ങി പോർച്ചുഗീസ് ഗോൾ കീപ്പർ റൂയി പെട്രിഷ്യോ. 2018ൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിൽ നിന്ന് വോൾവ്സിൽ എത്തിയ പെട്രിഷ്യോ നൂറ്റി പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും മുപ്പത് ക്ലീൻ ഷീറ്റുകൾ നേടി.
2016 യൂറോ കപ്പ് നേടിയ പോർച്ചുഗൽ സംഘത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു താരം.
പെട്രിഷ്യോക്ക് പകരം ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിന്റെ ഗോൾ കീപ്പർ ജോസെ പേഡ്രോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് വോൾവ്സ്.
~ JIA ~
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply