സ്പാനിഷ്, ഫ്രഞ്ച് താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്കെന്ന് അഭ്യൂഹം | ബ്ലാസ്റ്റേഴ്‌സ് റൗണ്ട് അപ്പ്

റോഡ്രിഗോ റിയോസ് ലൊസാനോ എന്ന സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് സൂചനകൾ. 31 വയസുകാരനായ റിയോസ് 350ൽപരം മത്സര പരിചയ സമ്പത്തുള്ള താരമാണ്. സെന്റർ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന റിയോസ് നിരവധി സ്പാനിഷ്, ജർമ്മൻ, ഇംഗ്ലീഷ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ബാഴ്സലോണ ബി ടീമിലും, സെവില്ല, ഗ്രാനഡ തുടങ്ങിയ പ്രമുഖ ടീമുകൾക്കായും കളിച്ച താരം സ്പെയിൻ ദേശിയ ടീമിന്റെ അണ്ടർ 21 ടീമിനു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. അവസാനമായി റിയൽ ഒവിയേദൊ എന്ന ക്ലബ്ബിനായി ലാലിഗ സെക്കൻഡ് ഡിവിഷനിൽ കളിച്ച താരത്തിന്റെ കരാർ ഈ വർഷം ജൂൺ മാസത്തിൽ അവസാനിച്ചിട്ടുണ്ട്.

കൂടാതെ മൊറോക്കൻ പൗരത്വമുള്ള ഫ്രഞ്ച് താരമായ കരിം എൽ ഹാനിയെ ഡിഫെൻസീവ് മിഡ്‌ഫീൽഡറായി ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്. മൊറോക്കൻ ഫസ്റ്റ് ഡിവിഷൻ ടീമായ മൗലൂദിയയിലാണ് ഹാനി അവസാനമായി കളിച്ചത്. 33 വയസ്സുകാരമായ താരം ഡിഫെൻസീവ് മിഡ്‌ഫീൽഡർ സ്ഥാനത്തിന് പുറമെ സെന്റർ മിഡ്‌ഫീൽഡർ, അറ്റാക്കിങ് മിഡ്‌ഫീൽഡർ തുടങ്ങിയ പൊസിഷനുകളിലും കളിച്ചിട്ടുണ്ട്.

നിലവിൽ രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ബോസ്‌നിയൻ താരം സിപോവിക്കും, ഉറുഗ്വയൻ താരം ലൂണയും കൊച്ചിയിലെത്തി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. സെന്റർ ബാക്ക്, ഡിഫെൻസീവ് മിഡ്‌ഫീൽഡർ, സെന്റർ ഫോർവേഡ് തുടങ്ങിയ പൊസിഷനുകളിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളെ പരിഗണിച്ചുകൊണ്ടിരിക്കുന്നത്.

  • – ✍️എസ്‌.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply