സാഫ് കപ്പ്‌ ; ഓരോ ടീമിന്റെയും ശ്രദ്ധിക്കപ്പെടേണ്ട താരങ്ങൾ ഇവരാണ്

സാഫ് കപ്പ്‌ 2021; ഓരോ ടീമിന്റെയും ശ്രദ്ധിക്കപ്പെടേണ്ട താരങ്ങൾ ഇവരാണ്

ഒക്ടോബർ 1നാണ് 2021സാഫ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുന്നത്. മാൽദിവ്സിലെ ഇന്റർനാഷണൽ ഫുട്ബോൾ സ്റ്റേഡിത്തിലാണ് മുഴുവൻ മത്സരങ്ങളും നടക്കുന്നത്.ഇതിനോടകം തന്നെ പങ്കെടുക്കുന്ന ടീമുകളെല്ലാം മാൽദിവ്സിലെത്തുകയും 3 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

സാഫ് കപ്പിൽ ഏറ്റവും കൂടുതൽ തവണ (8)ജേതാക്കളായ ഇന്ത്യ ഒക്ടോബർ 4ന് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും.

സാഫ് കപ്പിൽ ശ്രദ്ധിക്കപ്പെടേണ്ട താരങ്ങൾ ഇവരാണ്,

സുനിൽ ചേത്രി (ഇന്ത്യ, ബംഗളുരു എഫ് സി )

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ തരങ്ങളിലൊരാളായി ചേത്രിയുടെ തോളിലേറിയാണ് ഈ തവണയും ഇന്ത്യൻ ടീം സാഫ് കപ്പിനെത്തുന്നത്.ഇന്ത്യൻ ക്യാപ്റ്റന്റെ ഫോം തന്നെയാവും സാഫ് കപ്പിൽ ടീമിനെ മുന്നോട്ട് നയിക്കുക.ഇന്ത്യക്ക് വേണ്ടി ഇന്റർനാഷണൽ ഫുട്ബോളിലും സാഫ് കപ്പിലും കൂടുതൽ ഗോളുകൾ നേടിയതും ചേത്രി തന്നെയാണ്.

അലി അഷ്ഫാഖ് (മാൽദിവ്സ്, ക്ലബ് ഈഗിൾസ് )

സാഫ് കപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ട താരം. സാഫ് കപ്പിലെ ഓൾ ടൈം ടോപ് സ്കോറർ കൂടിയായ അലി അഷ്ഫാഖ് ഇതുവരെ 20ഗോളുകൾ നേടിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരമായിരുന്ന ബൈച്ചുങ് ഭൂട്ടിയയും (12) സുനിൽ ചേത്രിയുമാണ് (13)അലി അഷ്ഫാഖിന് പിന്നിലുള്ളത്.നാഷണൽ ടീമിന് വേണ്ടി ഇതുവരെ 82 മത്സരങ്ങളിൽ നിന്ന് 53ഗോളുകൾ നേടാനും തരത്തിനായിട്ടുണ്ട്.

ജമാൽ ബുയാൻ (ബംഗ്ലാദേശ്,സൈഫ് സ്പോർട്ടിങ് ക്ലബ്‌ ലിമിറ്റഡ് )

ബംഗ്ലാദേശിന്റെ മിഡ്ഫീൽഡ് ജനറലാണ് ജമാൽ ബുയാൻ.2013 സാഫ് കപ്പിൽ നേപ്പാളിനെതിരെയാണ് ബുയാൻ തന്റെ ആദ്യ രാജ്യാന്തര മത്സരം കളിക്കുന്നത്.ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ സൈഫ് സ്പോർട്ടിങ്ങിന് വേണ്ടി കളിക്കുന്ന താരത്തിന്റെ മികവിൽ കന്നി കിരീടം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശ് സാഫ് കപ്പിനെത്തുന്നത്.

രോഹിത് ചന്ദ് (നേപ്പാൾ,പേഴ്സിജ ജക്കാർത്ത )

ഇൻഡോനേഷ്യൻ ക്ലബ്‌ പേഴ്സിജ ജക്കാർത്തയുടെ പ്രധാന താരമാണ് രോഹിത് ചന്ദ്.ഇന്ത്യക്കെതിരെ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല.ഡിഫെൻഡർ ആയ രോഹിത് വേൾഡ് കപ്പ്‌ യോഗ്യത മത്സരങ്ങളിൽ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. ഇതുവരെ 53മത്സരങ്ങളാണ് നേപ്പാളിന് വേണ്ടി താരം കളിച്ചിട്ടുള്ളത്.

ഡില്ലോൺ ഡി സിൽവ (ശ്രീലങ്ക, ക്യു പി ആർ- അണ്ടർ 23)

19വയസ്സുകാരൻ ഡിലോൺ ഡി സിൽവയെന്ന വിങ്ങറെ ഈ സാഫ് കപ്പിൽ എതിർ ഡിഫെൻഡർമാർ ഭയക്കണം.ടോട്ടെൻഹാം ഹോട്ട്സ്പറിന്റെ അക്കാദമിയിലൂടെ വളർന്ന താരം 2017ലാണ് ക്യു പി ആറിന്റെ യൂത്ത് ടീമിൽ ചേരുന്നത്.എഫ് എ യൂത്ത് കപ്പിൽ ടീമിന് വേണ്ടി കളത്തിലിറങ്ങാനും ഈ യുവ താരത്തിന് സാധിച്ചിട്ടുണ്ട്.

 

  • ഹാരിസ് മലയിൽ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply