സാഫ് കപ്പ് ജേതാക്കളാവാൻ ഇന്ത്യയും നേപ്പാളും നേർക്കുനേർ

സാഫ് ചാംപ്യൻഷിപ്പ് 2021 ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും. 5 ടീമുകൾ അടങ്ങുന്ന ടൂർണമെൻ്റിൽ 4 കളികൾ കളിച്ച ശേഷം ആദ്യ രണ്ടു സ്ഥാനക്കാർ ആയി ഇന്ത്യയും നേപ്പാളും ഫൈനലിൽ പ്രവേശിച്ചു.

ബംഗ്ലാദേശിന് എതിരെ 1-1, ശ്രീലങ്കയ്ക്ക് എതിരെ 0-0 സമനില വഴങ്ങിയതിനു ശേഷം നേപ്പാളിനെ 1-0, മാൽഡീവ്സിനെ 3-1 എന്ന സ്കോറിന് തോൽപ്പിച്ചുകൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. മറുവശത്ത് നേപ്പാൾ ആദ്യ മത്സരത്തിൽ മാൽഡീവ്സിനെ 1-0 തോൽപ്പിച്ചു. അടുത്ത മത്സരത്തിൽ ശ്രീലങ്കയെ 3-2 നു തോൽപ്പിച്ചു എങ്കിലും പിന്നീട് ഇന്ത്യയോട് 1-0 നു പരാജയപ്പെട്ടു. അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് 1-1 സമനില ആയെങ്കിലും രണ്ടാം സ്ഥാനത്ത് എത്തി.

സാഫ് കപ്പ് തുടങ്ങുന്നതിന് മുൻപ് ഇന്ത്യ രണ്ടു തവണ നേപ്പാൾ ആയി സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ഒരെണ്ണം 1-1 സമനില ആയപ്പോൾ ഒരെണ്ണം 2-1 നു ഇന്ത്യ ജയിച്ചു.

അതുകൊണ്ട് തന്നെ ഈ സമീപ കാലത്ത് നേപ്പാളിന് എതിരായി നല്ല റെക്കോർഡാണ് ഇന്ത്യയ്ക്കുള്ളത് ഇത്തവണ സാഫ് കപ്പിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന ഇന്ത്യ തന്നെ ആണ് സാഫ് കപ്പിൽ ഏറ്റവും കൂടുതൽ തവണ മുത്തം ഇട്ടിരിക്കുന്നത്. 7 തവണ ഇന്ത്യ സാഫ് കപ്പ് ജയിച്ചപ്പോൾ നിലവിലെ ചാമ്പ്യൻ ആയ മാൽഡീവ്സ് ഫൈനലിൽ കാണാതെ പുറത്ത് ആയി. നേപ്പാൾ ആകട്ടെ ആദ്യമായിട്ട് ആണ് സാഫ് കപ്പ് ഫൈനലിൽ എത്തുന്നത്.

ഒക്ടോബർ 16 ഇന്ത്യൻ സമയം രാത്രി 8:30 നു മാൽഡീവ്സ് നാഷണൽ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.

ASN

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply