സാഫ് കപ്പിനുള്ള തയ്യാറെടുപ്പിൽ ടീം ഇന്ത്യ

സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ് 2021 അഥവാ സഫ് കപ്പ് 2021 ഒക്ടോബർ 1ന് ആരംഭിക്കും. 5 ടീമുകൾ ഉൾപ്പെടുന്ന ലീഗിൽ മുൻ ചാമ്പ്യൻമാരായ മാലിദ്വീപും, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക മുതലായ രാജ്യങ്ങൾ അവരുടെ പങ്കാളിത്തം സ്ഥിതീകരിച്ചു.മാലിദ്വീപിൽ വെച്ചാവും ലീഗ് നടക്കുക.

2008ൽ ആയിരുന്നു അവസാനമായി സഫ് ടൂർണമെൻറ് നടന്നത്. ശ്രീലങ്കയും മാലിദ്വീപും സംയുക്തമായാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയെ പരാചയപ്പെടുത്തിയായിരുന്നു മാലിദ്വീപ് ജേതാക്കളായത്. ഇത്തവണ ഭൂട്ടാനും അവരുടെ പങ്കാളിത്വം അറിയിച്ചിരുന്നു, അതിന്റെ ഔദ്യോഗിക സ്ഥിരീകരണം വരും ദിവസങ്ങളിൽ അറിയുവാൻ സാധിക്കും.

സാഫ് കപ്പിനോട് മുന്നോടിയായുള്ള ഇന്ത്യൻ ക്യാമ്പ് ഓഗസ്റ്റ് 25ന് ആരംഭിക്കും. 23 അംഗ സ്‌ക്വാഡ് ഇങ്ങനെ:

ഗോൾകീപ്പേഴ്സ്: ധീരജ് മൊയ്‌റങ്തേം, വിശാൽ കൈത്.

ഡെഫണ്ടേഴ്സ് : ആശിഷ് റായ്,സെറിട്ടോൺ ഫെർണാണ്ട്‌സ്,ആദിൽ ഖാൻ, ചിങ്ലെൻസന സിംഗ്,നരേന്ദർ ഘേലോട്ട്, രാഹുൽ ഭേകേ,ആകാശ് മിഷ്ര, മണ്ഡർ റാവോ ദേശായി.

മിഥ്ഫീൽഡേഴ്സ് : അപ്പുയ,ഗ്ലെൻ മാർട്ടിൻസ് ജീക്സൺ സിംഗ്, അനിരുധ് താപ്പാ,സഹൽ അബ്ദുൽ സമദ്, ഹാളിച്ചരൻ നർസാരി, ബിപിൻ സിംഗ്, യാസിർ മുഹമ്മദ്‌.

ഫോർവേഡ് : രാഹുൽ കെ. പി, ഫാറൂഖ് ചൗധരി, ഇഷാൻ പാണ്ടിത്ത, റഹീം അലി.

എ. ടി. കെ മോഹൻ ഭാഗാൻ, ബെഗുളുരു എഫ്. സി. താരങ്ങളായ
ഗോൾകീപ്പർ: അമരീന്ദർ സിംഗ്, ഗുരുപ്രീത് സിംഗ് സന്ധു.

ഡെഫണ്ടേഴ്സ്: ആഷുതോഷ് മെഹത്ത,പ്രീതം ഖോട്ടാൽ, സുബാഷിഷ് ബോസ്, സന്ദേശ് ജിങ്കൻ,

മിഡ്ഫീൽഡേഴ്സ്: ഉദാന്ത സിംഗ്, പ്രോണായി ഹാൽഡർ,സുരേഷ് വാങ്ജാം,ആഷിഖ് കുരുണിയൻ.

ഫോർവേഡ്സ്: സുനിൽ ചെത്രി, ലിസ്റ്റൺ കൊളാക്കോ,മൻവീർ സിംഗ്.

എന്നിവർ എ. എഫ്. സി ടൂർണമെന്റിനു ശേഷം ടീമിലേക്ക് എത്തിച്ചേരുന്നതായിരിക്കുന്നതാണ്.

 

•✍️ വിനായക്. എസ്. രാജ്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply