“സഹല്‍ അഭിമാന താരം; ആ ഗോള്‍, റിഫ്‌ളക്‌സ് ആക്ഷന്റെ ഏറ്റവും മികച്ച ഉദാഹരണം”: ഐഎം വിജയന്‍.

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിലായിരുന്നു. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ അവസാന നിമിഷം പകരക്കാരനായി കളത്തിലെത്തിയ സഹലിന്റെ മിന്നും ഗോളിലായിരുന്നു ഇന്ത്യ 2-1ന്റെ വിജയം കരസ്ഥമാക്കിയത്. എന്നാൽ ഇപ്പോൾ സഹലിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്ബോൾ ഇതിഹാസവും മലയാളിയുമായ ഐഎം വിജയന്‍.

“ഇന്ത്യയിലേയും കേരളത്തിലേയും യുവ തലമുറയുടെ അഭിമാനമാണ് സഹല്‍. നിര്‍ണായക ഘട്ടത്തില്‍ കളത്തിലെത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഗോള്‍ നേടിയ സഹലിന്റെ പ്രകടനം ഫുട്‌ബോളിലെ റിഫ്‌ളക്‌സ് ആക്ഷന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനിക്കാവുന്ന താരമായി സഹല്‍ വളരുമെന്ന് ഉറപ്പാണ്”– ഐഎം വിജയന്‍ പറഞ്ഞു. ANIക്ക് നൽകിയ അഭിമുഖത്തിലാണ് ഐഎം വിജയന്‍ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

സഹലിന്റെ വിജയ ഗോളും, ആഘോഷവും ചിത്രങ്ങളിലൂടെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply