സജി ജോയ്: സന്തോഷ് ട്രോഫി കേരള ടീമിന്റെ ഗോൾ കീപ്പിങ് കോച്ച്.

മുൻ സന്തോഷ് ട്രോഫി താരവും പ്രശസ്ത ഗോൾകീപ്പിങ് കോച്ചുമായ സജി ജോയ് സന്തോഷ് ട്രോഫി കേരള ടീമിന്റെ ഗോൾ കീപ്പിങ് കോച്ചാവും. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ സജി കളിക്കാരനായും പരിശീലകനായും കഴിവുതെളിയിച്ച താരമാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ക്ലബ്ബായ എഫ്. സി. കൊച്ചിൻ, ഗോവൻ ക്ലബ്ബായ വാസ്കോ എസ്.സി എന്നീ ടീമുകളുടെ ഉൾപ്പെടെ ഭാഗമായിരുന്നു സജി.

[സജി ജോയ് ഗോൾ കീപ്പർമാരായ മിഥുൻ (കേരള യുണൈറ്റഡ്) സച്ചിൻ(കേരള ബ്ലാസ്റ്റേഴ്‌സ്) എന്നിവർക്കൊപ്പം.]

കേരള ആരോഗ്യവകുപ്പിനു കീഴിൽ ജോലി ചെയ്യുന്ന സജി മുൻ വർഷവും കേരള സന്തോഷ് ട്രോഫി ടീമിന്റെ ഗോൾകീപ്പിങ് കോച്ചായിരുന്നു. നിലവിൽ കേരള യുണൈറ്റഡിന്റെ ഗോൾ കീപ്പിങ് കോച്ചാണ് സജി. കേരള യുണൈറ്റഡിന്റെ തന്നെ മുഖ്യ പരിശീലകനായ ബിനോ ജോർജാണ് കേരള സന്തോഷ് ട്രോഫി ടീമിന്റെയും മുഖ്യ പരിശീലകൻ. കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ പരിശീലകൻ ടി.ജി.പുരുഷോത്തമനാണ് സഹ പരിശീലകനായി എത്തുന്നത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply