സലായെ വിട്ടുതരില്ല; വ്യക്തമാക്കി ലിവര്‍പൂള്‍ | ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് സലാഹ് ഇല്ല.

അടുത്ത മാസത്തെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി സൂപ്പര്‍ താരം മുഹമ്മദ് സലായെ ഈജിപ്ത്ിന് വിട്ടുതരില്ലെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍. കൊവിഡ് പശ്ചാത്തലത്തിലാണ് ലിവര്‍പൂളിന്റെ തീരുമാനം. മത്സരങ്ങൾക്ക് പോയി ഇംഗ്ലണ്ടിൽ തിരിച്ചെത്തിയാൽ പത്ത് ദിവസത്തോളം ക്വാറന്റൈൻ ഉൾപ്പെടെ പൂർത്തീകരിക്കേണ്ട സാഹചര്യം ഉള്ളതിനാലാണ് ടീമിന്റെ ഈ തീരുമാനം. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷൻ പത്രകുറിപ്പിലൂടെയാണ് കാര്യങ്ങൾ വ്യക്താക്കിയത്.

സെപ്റ്റംബറില്‍ അംഗോള, ഗാബോണ്‍ എന്നിവര്‍ക്കെതിരെയാണ് ഈജിപ്തിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.

സലായ്ക്ക് മാത്രമല്ല, മറ്റ് താരങ്ങളേയും ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി വിട്ടുനല്‍കാൻ സാധ്യത ഇല്ല. ബ്രസീലിയൻ താരങ്ങളായ ഫിർമിഞൊ, അലിസൺ, ഫാബിൻഹോ എന്നിവർക്ക് അർജന്റീന ഉൾപ്പെടെയുള്ള ടീമുകൾക്ക് എതിരായുള്ള മത്സരങ്ങൾ ഇതോടെ നഷ്ടമാവും

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply