അവസാനം സഞ്ചോ യുണൈറ്റഡിൽ

ജർമ്മൻ ക്ലബ് ബോറുസിയ ഡോർമുണ്ടിന്റെ സൂപ്പർ താരം ജയ്ഡൻ സഞ്ചോയുമായി കരാറിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. 73 മില്യൺ യൂറോയ്ക്കാണ് ഈ ഇംഗ്ലീഷ് ഫോർവേഡിനെ യുണൈറ്റഡ് ടീമിൽ എത്തിച്ചത്. ഇരുപത്തിയൊന്ന് വയസ്സാണ് ഈ റൈറ്റ് വിങ്ങറുടെ പ്രായം.

യൂറോ കപ്പിലെ ഇംഗ്ലണ്ടന്റെ മത്സരങ്ങൾ അവസാനിച്ച ശേഷം സഞ്ചോ ടീമിൽ ചേരും എന്നാണ് ധാരണ. സഞ്ചോയുടെ ആവശ്യങ്ങൾ എല്ലാം ഇതിനോടകം തന്നെ ക്ലബ് അംഗീകരിച്ചു കഴിഞ്ഞു. ഇനി വൈദ്യ പരിശോധന മാത്രമാണ് ബാക്കിയുള്ളത്. 2023 വരെയായിരുന്നു ഡോർട്ട്മുണ്ടുമായുള്ള കരാർ.

വാട്ഫോർഡിൽ യൂത്ത് കരിയർ ആരംഭിച്ച സഞ്ചോ പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തി. 2017ലാണ് ആദ്യ സീനിയർ കരാറിൽ ഡോർട്ട്മുണ്ടിൽ എത്തുന്നത്. 2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ഇംഗ്ലീഷ് സീനിയർ ടീമിനായി 2018ൽ അരങ്ങേറ്റം കുറിച്ചു.
~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply