സന്ദേശ് ജിങ്കാൻ ക്രൊയേഷ്യയിൽ എത്തി; ചിത്രങ്ങൾ കാണാം.

ഇന്ത്യൻ ഫുട്ബോൾ ടീം പ്രതിരോധ താരം സന്ദേശ് ജിങ്കാൻ ക്രൊയേഷ്യയിൽ എത്തി. ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗിൽ കളിക്കുന്ന എച്ച്.എൻ.കെ.സിബെനിക് ടീമിൽ ചേരാനാണ് താരം ക്രൊയേഷ്യയിൽ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ആറ് വർഷം പൂർത്തിയാക്കിയ താരം കഴിഞ്ഞ സീസണിലാണ് എ.ടി.കെ.മോഹൻ ബഗാനിൽ എത്തിയത്. ഇന്ത്യയിൽ നിന്നും വിദേശ ടീമിൽചേരാൻ സാധിച്ച ചുരുക്കം ചില കളിക്കാരുടെ പട്ടികയിലേക്ക് ജിങ്കാനും ഇതോടെ എത്തിയിരിക്കുകയാണ്.

ക്രൊയേഷ്യ, ഗ്രീസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ടെന്ന് zillizsng.in മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ താരം ക്രൊയേഷ്യൻ ടീമിൽ ചേരാനായി ക്രൊയേഷ്യയിലേക്ക് എത്തിയിരിക്കുകയാണ്. താരത്തിന്റെ കാമുകിയാണ് ക്രൊയേഷ്യയിൽ നിന്നും രണ്ട് പേരും ഒന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.

– എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply