പരിക്ക് മാറി: ജിങ്കാൻ ഉടൻ ഇറങ്ങും.

ഇന്ത്യന്‍ സെന്റര്‍ ബാക്കായ സന്ദേശ് ജിങ്കാൻ പരിക്ക് മാറി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. താരം മാച്ച്‌ ഫിറ്റ് ആയില്ല എങ്കിലും വരും ആഴ്ചയില്‍ തന്നെ ക്രൊയേഷ്യന്‍ ലീഗിലെ തന്റെ അരങ്ങേറ്റം നടത്താന്‍ ജിങ്കാനു സാധികുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.

ഈ വർഷം ക്രൊയേഷ്യന്‍ ക്ലബ്ബായ സിബെനിക്കിൽ എത്തിയ താരത്തിന് പരിക്കേറ്റതിനാല്‍ ഇതുവരെ അരങ്ങേറ്റം നടത്താനായിരുന്നില്ല. ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബാണ് എച്ച്.എൻ.കെ.സിബെനിക്ക്. ഇന്ത്യൻ സൂപ്പർ ലീഗിൽ ദീർഘകാലം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിൽ എ.ടി.കെ.മോഹൻ ബഗാനിൽ എത്തിയിരുന്നു. എ.ടി.കെ.മോഹൻ ബഗാനിൽ നിന്നുമാണ് താരം ക്രൊയേഷ്യന്‍ ക്ലബ്ബിലെത്തിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply