ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കാൻ എ.ടി.കെ.മോഹൻ ബെഗാൻ വിട്ട് യൂറോപ്യൻ ടീമിലേക്ക് ചേക്കേറുമെന്ന് സൂചനകൾ. ആറുവർഷത്തെ കേരള ബ്ലാസ്റ്റേഴ്‌സ് കരിയർ അവസാനിപ്പിച്ച് ജിങ്കാൻ കഴിഞ്ഞ സീസണിലാണ് ബെഗാനിലേക്ക് കൂടുമാറിയത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ പ്രകാരം താരത്തിന് ഓസ്ട്രിയ, ക്രോയേഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളിൽ നിന്നും ഓഫറുണ്ട്.
2025വരെ എ.ടി.കെ. മോഹൻ ബഗാനുമായി ജിങ്കനു കരാർ ഉണ്ടെങ്കിലും വിദേശ ടീമുകളിൽ നിന്നും ഓഫർ വരുന്നപക്ഷം താരത്തിന് വിദേശ ടീമുകളിലേക്ക് ചേക്കേറാനുള്ള അനുവാദത്തോടെയാണ് ഈ കരാർ എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ ജിങ്കാൻ വിദേശ ടീമിത്തെത്താനുള്ള സാധ്യതകൾ ഏറെയാണ്.
എ.ടി.കെ.മോഹൻ ബെഗാൻ എ.എഫ്.സി കപ്പിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ചെങ്കിലും ജിങ്കാൻ ഇതുവരെ ടീമിനോടൊപ്പം ചേർന്നിട്ടില്ല. കഴിഞ്ഞ വർഷത്തെ എ.ഐ.എഫ്.എഫ് പ്ലയെർ ഓഫ് ദി ഇയർ പുരസ്‌കാരം കരസ്ഥമാക്കിയ താരം യൂറോപ്യൻ ടീമിലേക്ക് എത്തുമെന്ന വാർത്തകൾ കഴിഞ്ഞ വർഷങ്ങളിലും വന്നിരുന്നെങ്കിലും പല കാരണങ്ങളാൽ അത് സാധ്യമായിരുന്നില്ല. ഇപ്പോൾ വരുന്ന സൂചനകൾ പ്രകാരം ജിങ്കാൻ വിദേശ ടീമിലേക്ക് എത്തുമോ എന്നത് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാവും.
- – എസ്.കെ
Leave a reply