സമ്പൂർണജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്ക്

സമ്പൂർണജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്ക്.

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മല്‍സരത്തിൽ പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് കേരളം തോൽപ്പിച്ചു. ഇതോടെ ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും ജയിച്ചു രാജാകീയമായിത്തന്നെ അടുത്തറൗണ്ടിലേക്ക് മുന്നേറാൻ കേരളത്തിനായി.

ആന്റമാനെ എട്ട് ഗോളുകൾക്ക് തകർത്ത പോണ്ടിച്ചേരി ലക്ഷദ്വീപ്നോട് സമനിലവഴങ്ങികൊണ്ടാണ് കേരളത്തിനെതിനെയുള്ള അവസാനമത്സരത്തിനിറങ്ങിയത്. ജയത്തിൽകുറഞ്ഞതൊന്നും ലക്ഷ്യം വെക്കാതെഇറങ്ങിയ പോണ്ടിച്ചേരിയെ നല്ല അച്ചടക്കത്തോടെ ആണ് കേരളം നേരിട്ടത്.

ദ്വീപ് ടീമുകൾക്കെതിരെ പുറത്തെടുത്ത ആക്രമണഫുട്ബോളിൽ തന്നെ കേരളം ഉറച്ചുനിന്നു. കളിയുടെ 18ആം മിനുട്ടിൽ അർജുൻജയരാജ് നടത്തിയ മുന്നേറ്റത്തിന് എതിർടീം ഗോൾകീപ്പർ ഇറങ്ങിവന്നു ചലഞ്ച് ചെയ്തു. അതൊരുഫൗളിൽ കലാശിക്കുകയും കേരളത്തിന് അനുകൂലമായ പെനാൽറ്റി വിളിക്കപെടുകയും ചെയ്തു. അതൊരുവിവാദത്തിനു വഴിവെച്ചേക്കാവുന്ന തീരുമാനമായിരുന്നു. ആദ്യ രണ്ടുകളികളിലും കേരളത്തിന്റെ ആദ്യ ഗോൾകണ്ടെത്തിയ നിജോ ആണ് പെനാൽറ്റി എടുത്തത്.ഗോൾകീപ്പർ കൃത്യമായി ഇടത്തേക്ക് തന്നെ ഡൈവ്ചെയ്തെങ്കിലും അയാൾക്ക് എത്തിപ്പിടിക്കാൻ കഴിയുംമുന്പേ പന്ത് ഗോൾവലകുലുക്കി.20 ആം മിനുട്ടിൽതന്നെ കേരളം ലീഡ് നേടി.

മൂന്നുമിനിറ്റിനുള്ളിൽ കേരളം ലീഡ് 2 ആയി ഉയർത്തി. പോണ്ടിച്ചേരി പ്രതിരോധനിരയെ പിളർത്തികൊണ്ടുള്ള നിജോ നൽകിയ പാസ്സ് കൃത്യമായി വലയിലേക്ക് എത്തിക്കേണ്ടചുമതലയെ അർജുന് ഉണ്ടായിരുന്നുള്ളു.

കളിയുടെഒഴുക്കിന് വിപരീതമായി കേരളത്തിന്റെ ഒരു പാസ്സ് പിടിച്ചെടുത്ത പോണ്ടിച്ചേരി 39ആം മിനുട്ടിൽ ഒരുഗോൾ മടക്കി. ഒരു ഉജ്ജ്വലമായ ഫിനിഷിലൂടെ ആൻസൺആണ് പോണ്ടിച്ചേരിക്ക് വേണ്ടി അവരുടെ ഏക ഗോൾ നേടിയത്. അതിൽ നിന്നും ഊർജംഉൾക്കൊണ്ടു തുടർച്ചയായി ആക്രമിക്കാൻ ശ്രെമിച്ചെങ്കിലും കേരളം സുരക്ഷിതമായി ആദ്യപകുതിഅവസാനിപ്പിച്ചു.

രണ്ടാംപകുതിതുടങ്ങി പതിനഞ്ചുമിനുറ്റുകൾക്കുള്ളിൽ രണ്ടുഗോളുകൾ കൂടി നേടി സ്കോർബോർഡിൽ വ്യക്തമായഭൂരിപക്ഷം നേടാൻ കേരളത്തിനായി.54 ആം മിനുട്ടിൽ ബോക്സിന്റെ വലതുഭാഗത്തുനിന്നും അർജുൻകൊടുത്ത ക്രോസ്സ് കൃത്യമായി വലയിലെത്തിച്ചു നൗഫൽ ഉം തന്റെതായസംഭാവന നൽകി.

57 ആം മിനുട്ടിൽ ബോക്സിന്റെ ഇടതുഭാഗത്തുനിന്നും വന്ന ക്രോസ്സ് വലയിലെത്തിച്ചുകൊണ്ട് കഴിഞ്ഞകളിയിൽ ഗോൾനേടാനാകാത്തതിന്റെ വിഷമം ബുജൈർ തീർത്തു.മനോഹരമായ ഒരു ഫിനിഷിങ് ആയിരുന്നു അത്‍.ഗോളിനെക്കാൾ മനോഹരമായ അസ്സിസ്റ്റ്‌ ആണ് നൗഫൽ നൽകിയത്. പോണ്ടിച്ചേരിയുടെ പ്രതിരോധനിരയിലെ നാലുകളിക്കാരെയും കബളിപ്പിച്ചുകൊണ്ട് നൗഫൽ നൽകിയ പാസ്സിനെ എത്രവർണിച്ചാലും മതിവരില്ല.

ആ ഒരു ഗോളിനുശേഷം ബാക്കിയെല്ലാം വെറും ചടങ്ങുതീർക്കൽ മാത്രമായിരുന്നു. ഒന്നിനെതിരെ നാലുഗോളുകൾക്ക് പോണ്ടിച്ചേരിയെതകർത്തു 75-മത് സന്തോഷ്ട്രോഫിക്ക് കേരളം യോഗ്യതനേടി.

യോഗ്യതറൗണ്ടിലെ മൂന്നുമത്സരത്തിൽനിന്നും15 ഗോളുകൾ കണ്ടെത്താൻ കേരളത്തിനായി. വഴങ്ങിയത് ആകെ ഒരുഗോളും. ഇതേപോലെതന്നെ ഇനിയുള്ള കളികളിലും മികച്ചപ്രകടനം പുറത്തെടുക്കാൻ കേരളത്തിന്‌ കഴിഞ്ഞാൽ 2018 വീണ്ടും ആവർത്തിക്കപ്പെട്ടേക്കാം.

ദസ്തയോ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply