അഞ്ചടിച്ചു സന്തോഷത്തോടെ കേരളം തുടങ്ങി

അഞ്ചടിച്ചു സന്തോഷത്തോടെ കേരളം തുടങ്ങി

75 മത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലേക്ക് ഉള്ള ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ന്റെ ആദ്യം മത്സരത്തിൽ ലക്ഷദ്വീപ് നെ എതിരില്ലാത്ത 5 ഗോളുകൾക്ക് കേരളം തോൽപ്പിച്ചു.മധ്യനിര താരം ജിജോ ജോസഫ് നെ ആണ് ക്യാപ്ടൻ ആയി പ്രഖ്യാപിച്ചിരുന്നത് എങ്കിലും ഇന്ന് ഗോൾകീപ്പർ മിഥുൻ ന്റെ നേതൃത്വത്തിൽ ആണ് കേരളം കളത്തിൽ ഇറങ്ങിയത്.ലക്ഷദ്വീപ് ന്റെ കിക്കോടെ ആണ് കളി ആരംഭിച്ചത്.

തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കാനാണ് കേരളം ശ്രമിച്ചത്. കളിയുടെ മുക്കാൽ സമയവും പന്ത് കേരളത്തിന്റെ കാലിൽ തന്നെ ആയിരുന്നു. അതിന് തക്കവണ്ണം ആദ്യ പകുതിയിൽ തന്നെ കേരളം 3 ഗോളുകൾക്ക് മുന്നിലെത്തി.

കളിയുടെ 2 ആം മിനുട്ടിൽ വലതുവിങ്ങിൽ കൂടി കേരളം നടത്തിയ അതിവേഗമുന്നേറ്റത്തിന് തടയിടാൻ ലക്ഷദ്വീപ് പ്രതിരോധനിരക്ക് സാധിച്ചില്ല. അത്‍ ഒരു ഫൗളിൽ കലാശിക്കുകയും കേരളത്തിന് അനുകൂലമായ പെനാൽറ്റിയിലേക്കും വഴിവെച്ചു. പെനാൽറ്റി എടുത്ത നിജോ അത് കൃത്യമായി വലയിൽ എത്തിച്ചു 3ആം മിനുട്ടിൽ തന്നെ കേരളത്തെ കളിയിൽ മുന്നിലെത്തിച്ചു.

കളിയുടെ 11 ആം മിനുട്ടിൽ ക്യാപ്ടൻ മിഥുൻ നിൽ തുടങ്ങിയ നീക്കം വലയിൽ എത്തിച്ചുകൊണ്ട് ജെസിന് കേരളത്തിന് വേണ്ടി രണ്ടാമതും വല കുലുക്കി.പലപ്പോഴും കേരളകളിക്കാരുടെ വേഗത്തിനൊപ്പം എത്താൻ ദ്വീപ് കളിക്കാർക്ക് ആയില്ല.26-ാം മിനിറ്റിൽ മുഹമ്മദ് സഫ്നാദിനേ ഫൗൾ ചെയ്തതിന് ലക്ഷ്വദീപ് നായകൻ ഉബൈദുല്ല റെഡ് കാർഡ് കണ്ട് പുറത്തായത് ടീമിന് പിന്നോട്ടടിച്ചു.

36 ആം മിനുട്ടിൽ രണ്ടാമത്തെ ഗോൾ ന് സമാനമായ ഒരു മുന്നേറ്റം കേരളത്തിന്റെ മധ്യനിരയിൽനിന്നും ഉണ്ടാവുകയും അപകടം മുന്നിൽ കണ്ട ലക്ഷദ്വീപ് ഗോൾകീപ്പർ മുന്നോട്ട് ഇറങ്ങിവന്നു അത്‍ തടയാൻ ശ്രെമിക്കുകയും ചെയ്തു. എന്നാൽ നിർഭാഗ്യം അവരെ വിട്ടൊഴിഞ്ഞില്ല. ക്ലിയർ ചെയ്യാൻ ശ്രെമിച്ചാൽ പന്ത് സ്വന്തം ടീമിലെ കളിക്കരന്റെ തന്നെ കാലിൽ തട്ടി സെൽഫ് ഗോൾ ആവുന്നത് കണ്ടുനിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു.

 

രണ്ടാം പകുതിയിലും എവിടെ നിർത്തിയോ അവിടെ നിന്നും തന്നെ കേരളം തുടങ്ങി. ആദ്യ ഗോൾ നേടിയ നിജോ ക്കു പകരം ഇറങ്ങിയ ബുജൈർ 61 ആം മിനുട്ടിൽ പന്ത് വലയ്ക്ക് അകത്തു എത്തിച്ചെങ്കിലും അത്‍ ഓഫ്‌സൈഡ് വിളിക്കപ്പെട്ടു.81 ആം മിനുട്ടിൽ രാജേഷ് കേരളത്തിന്‌ വേണ്ടി 4ആം ഗോൾ കണ്ടെത്തി
കളി പൂർണസമയം പിന്നിട്ടത്തിന്റെ തുടക്കത്തിൽ അർജുൻ ജയരാജ്‌ കേരത്തിന്റെ ഗോൾ നേട്ടം 5 ആയി ഉയർത്തി.

ആദ്യപകുതിയിൽ ഒരിക്കൽ പോലും കേരളത്തിന്റെ പ്രതിരോധനിരയെ പരീക്ഷിക്കാൻ തക്കവണ്ണമുള്ള മുന്നേറ്റം ഒന്നും തന്നെ എതിരാളികളിൽ നിന്നും ഉണ്ടായില്ല.രണ്ടാം പകുതിയിൽ പത്തുപേരയി ചുരുങ്ങിയത് കൊണ്ടാകണം ലക്ഷദ്വീപ് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞിരുന്നു. കേരളത്തിന്റെ മുന്നേറ്റങ്ങൾ കൂടുതലും വലത് ഭാഗത്തു കൂടി ആയിരുന്നു. കേരളത്തിന്റെ മധ്യനിര വളരെ ക്രിയാത്മകമായി കാണപ്പെട്ടു.വളരെ അധികം ത്രൂ പാസ്സുകൾ അവർ നൽകിയിരുന്നു.കേരളം പാഴാക്കിയ അവസരങ്ങൾ കൂടി ഗോൾ ആയിരുന്നു എങ്കിൽ ഒരു ഡസനോളം ഗോളുകൾ എങ്കിലും നേടമായിരുന്നു.പ്രതിരോധ നിര തങ്ങളുടെ ജോലി നന്നായി ചെയ്തത് കൊണ്ട് ഗോൾകീപ്പർ ന് അധികം ജോലിഭാരം ഉണ്ടായില്ല. പല ക്യാപ്ടൻ ഉൾപ്പടെ പല പ്രധാന താരങ്ങളും ബെഞ്ചിൽ ഇരുത്തി കൊണ്ട് ആണ് കോച്ച് ബിനോ ജോർജ് ടീം ഇറക്കിയത്. എന്നിട്ടും ഗോൾ മഴ പെയ്യിച്ച കളിക്കാർ കോച്ച് ന്റെ വിശ്വാസം കാത്തു.

വെള്ളിയാഴ്ച പുതുച്ചേരിക്ക് എതിരെയും ഞായറാഴ്ച്ച ആൻഡമാന് എതിരെയുമാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങൾ.

ദസ്തയോ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply