സൗദി – ഖത്തർ സംയുക്ത ഗ്രൂപ്പ് ലിവർപൂൾ വാങ്ങാൻ രംഗത്ത്

ഇംഗീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ വാങ്ങാൻ സൗദി അറേബ്യ – ഖത്തർ സംയുക്ത ഗ്രൂപ്പ് രംഗത്ത്. സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് ലിവർപൂളിനായി മൂന്ന് ബില്യൺ ഡോളർ മുന്നോട്ടുവച്ചത്. ഇവർക്ക് രാജകുടുംബങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ക്ലബ് വാങ്ങാൻ ഏതെങ്കിലും സൗദി കമ്പനി താത്പര്യം പ്രകടിപ്പിച്ചാൽ അവരെ പിന്തുണയ്ക്കുമെന്ന് സൗദി കായികമന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സൗദ് പറഞ്ഞു.

നിലവിൽ പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റിൽ യുണൈറ്റഡ് ടീമുകൾക്ക് അറബി ഉടമകളാണ് ഉള്ളത്. ലിവർപൂളിനായി ഒരു അമേരിക്കൻ കമ്പനിയും ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും രംഗത്തുണ്ട്. ലിവർപൂളിനെ കൂടാതെ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും വില്പനയ്ക്ക് വച്ചിരിക്കുകയാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply