‘ന്യൂ’ കാസിൽ: ഇത് പുതിയ യുഗത്തിന്റെ തുടക്കമോ?! ന്യൂകാസിൽ യുണൈറ്റഡിന് സൗദി ഉടമകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും അറബ് നിക്ഷേപം. ന്യൂകാസിൽ യുണൈറ്റഡിനെ സൗദിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. നൂറ് ശതമാനം ഷെയറുകളും പുതിയ കണ്‍സോര്‍ഷ്യം നിലവിലെ ഉടമകളായ സെന്റ്.ജെയിംസ് ഹോൾഡിങ്‌സ് ലിമിറ്റഡിൽ നിന്നും വാങ്ങിയതായത് ഔദ്യോഗിക പ്രഖ്യാപനം.

കഴിഞ്ഞ വർഷങ്ങളിലും ഉടമസ്ഥത കൈമാറ്റത്തിനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പലവിധ കാരണങ്ങളാൽ ഇത് സാധ്യമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥത കൈമാറ്റ ചർച്ചകൾ വീണ്ടും വാർത്തയായി തുടങ്ങിയിരുന്നു. ഇപ്പോൾ പ്രീമിയർ ലീഗ് അധികൃതരിൽ നിന്നും അവസാന അനുമതി കൂടെ ലഭിച്ചതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു.

300 മില്യൺ യൂറോയാണ് ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികമായി വളരെയേറെ കരുത്തുള്ള ഈ കണ്‍സോര്‍ഷ്യം ന്യൂകാസിൽ യുണൈറ്റഡിന്റെ മുഖം തന്നെ മാറ്റി എഴുതുമെന്നാണ് ഫുട്ബോൾ ലോകത്ത് പരക്കുന്ന ചർച്ചകൾ. ടീമിന്റെ എല്ലാ മേഖലയിലും ഉടൻ തന്നെ വലിയ നിക്ഷേപങ്ങളാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply