കേരള ബ്ലാസ്റ്റേഴ്സിലെ കൂടുതൽ താരങ്ങളെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ

നിലവിലെ മാനേജ്മെന്റും പുതിയ ഉടമസ്ഥരുമായുള്ള പ്രശ്നങ്ങൾ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇടപെട്ട് പരിഹരിക്കും എന്ന ഉറപ്പ് ലഭിച്ചതുമുതൽ പുതു സീസണായുള്ള തയ്യാറെടുപ്പിലാണ് ഈസ്റ്റ് ബംഗാൾ. നിരവധി താരങ്ങൾ ഇതിനോടകം തന്നെ ടീം വിട്ട് പോയ സാഹചര്യത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പുതിയൊരു ടീം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലാണ് ഈസ്റ്റ് ബംഗാൾ.

അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ നിരവധി ടീമുകളിൽ നിന്നും താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ഈസ്റ്റ് ബംഗാൾ തുടരുകയാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഹക്കുവിനെ ഈസ്റ്റ് ബംഗാൾ ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി സൂചനകൾ ഉണ്ടായിരുന്നു. കൂടാതെ ബ്ലാസ്റ്റേഴ്സിലെ ഒരു ഗോൾ കീപ്പറെ കൂടെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ശ്രമം നടത്തുണ്ട്. എന്നാൽ ഏത് താരത്തിനെയാണെന്ന് വ്യതമായിട്ടില്ല. ആൽബിനോ ഗോമസ്, ബിലാൽ ഖാൻ, പ്രഭുഷ്ഖാൻ ഗിൽ, മുഹീത്, സച്ചിൻ സുരേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിൽ നിലവിലുള്ള ഗോൾ കീപ്പർമാർ.

  • -✍️ എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply