യുണൈറ്റഡിന് രണ്ടാം വിജയം | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-വോൾവ്സ് മത്സരത്തിൽ യുണൈറ്റഡിന് ഒരു ഗോളിന്റെ വിജയം. ആവേശകരമായ പോരാട്ടത്തിൽ ആദ്യ പകുതിയിൽ യുണൈറ്റഡിന് മേൽ വോൾവ്സ് മുൻ‌തൂക്കം പുലർത്തി. ഗോളിലേക്ക് ആദ്യ ഓൺ ടാർഗറ്റ് ശ്രമം നടത്താൻ യുണൈറ്റഡിന് 58 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയിലും വോൾവ്സ് മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും എൺപതാം മിനുറ്റിൽ ഗ്രീൻവുഡ്‌ യൂണൈറ്റഡിനായി വലകുലുക്കുകയായിരുന്നു. ഇരു ടീമുകളും ആക്രമിച്ചുകളിച്ച മത്സരത്തിൽ യുണൈറ്റഡ് ഗോൾ മുഖത്ത് വോൾവ്സ് തുടരെ അപകട സാധ്യത വിതച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഗോളോളം എത്തിയ പല അവസരങ്ങളും യുണൈറ്റഡ് ഗോൾ കീപ്പർ ഡിഗിയ തട്ടി അകറ്റുകയും ചെയ്തതോടെ വോൾവ്‌സിന് ഈ സീസണിലെ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ നിന്നും യുണൈറ്റഡ് സ്വന്തമാക്കിയ പ്രതിരോധ താരം റാഫേൽ വരാനെ ഇന്ന് അരങ്ങേറ്റം കുറിച്ചു.

ഇന്ന് വൈകിട്ട് നടന്ന ആദ്യ മത്സരത്തിൽ ടോട്ടൻഹാം വാറ്റ്ഫോഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. നാല്പത്തിരണ്ടാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് സൺ ഗോളാക്കിമാറ്റിയതോടെ ടോട്ടൻഹാം ലീഡ് എടുക്കുകയായിരുന്നു. രണ്ടാം പകുതിയിലും വാറ്റ്ഫോഡിന് ഗോൾ കണ്ടെത്താനാവാതെ വന്നതോടെ ടോട്ടൻഹാം വിജയിക്കുകയായിരുന്നു. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ടോട്ടൻഹാം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണുള്ളത്.

ഇന്ന് നടന്ന മറ്റൊരു മത്സരമായ ലീഡ്സ്-ബേൺലി പോരാട്ടം 1-1 സമനിലയിൽ കലാശിച്ചു. അറുപത്തിയൊന്നാം മിനുട്ടിൽ വുഡിലൂടെ ബേൺലി ലീഡ് എടുത്തെങ്കിലും ബാംഫോർഡിലൂടെ ലീഡ്സ് തിരിച്ചടിക്കുകയായിരുന്നു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply