ഇറ്റാലിയൻ ലീഗിന് ഗംഭീര തുടക്കം

ഇറ്റാലിയൻ സീരി എ 2021-22 സീസണ് തുടക്കമായി. ഇന്നലെ നടന്ന മത്സരങ്ങളിൽ 2020-21 സീസൺ വിജയികളായ ഇന്റർ മിലാൻ, സാസുവോളോ, ലാസിയോ, അറ്റലാന്റ എന്നി ടീമുകൾ വിജയം നേടി. 2020-21 സീസൺ വിജയികളായ ഇന്റർ മിലാൻ ജനോവയെ 4-0-നു കീഴടക്കി. ഇന്റർ മിലാനുവേണ്ടി സ്‌ക്രിന്നിയർ, കാലഹനോഗ്ലു, വിദാൽ, ജെക്കോ എന്നിവരാണ് വല കുലുക്കിയത്. കഴിഞ്ഞ വര്ഷം അവരുടെ കുന്തമുനയായിരുന്ന റോമേലു ലുക്കാക്കു എന്ന ബെൽജിയം സ്‌ട്രൈക്കർ ചെൽസീയിലേക്കു പോയതിന് ശേഷം റോമയിൽ നിന്നും ടീമിൽ എത്തിച്ച പകരക്കാരനാണ് ജെക്കോ. ലുകാകുവിന്റെ വിടവ് നികത്തുന്ന രീതിയിലുള്ള പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച്ചവെച്ചത്.

മറ്റു മത്സരങ്ങളിൽ സസുവോളോ വെറോണയെ 3-2-നു പരാചയപെടുത്തി. രാസപദോറി, ഡ്യുരികിക്ക്‌, ട്രവോരെ എന്നിവർ സസുകളാകു വേണ്ടി ഗോൾ നേടിയപ്പോൾ സാൿകാഗ്നി വെറോണയ്ക്കുവേണ്ടി രണ്ടു ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ലാസിയോ എംപോളിയെ 3-1-നു കീഴടക്കി. സാവിക്, ലാസാരി, ഇമ്മൊബയിൽ എന്നിവർ ലാഡിയോയോക്കുവേണ്ടി ഗോൾ നേടിയപ്പോൾ ബന്ദിനെല്ലി എംപോളിയുടെ ഒരു ഗോൾ നേടി. അറ്റലാന്റ ആകട്ടെ ടോറിനോയെ 2-1-നു തോല്പിച്ചപ്പോൾ മുറിയൽ, പിക്കോളി എന്നിവർ അറ്റലാന്റയുടെ ഗോൾ നേട്ടക്കാരായി. ടോറിനോയുടെ ഒരു ഏകപക്ഷീയ ഗോൾ ബെലോട്ടിയുടെ വകയായിരുന്നു.

ഇന്നത്തെ പ്രധാന മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ജുവെന്റസ് ഉഡിനീസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി പത്തു മണിക്കാണ് മത്സരം. നാപോളി, റോമാ എന്നി ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങും.

✍️~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply