സ്റ്റുഡിയോയിൽ സ്ത്രീയുടെ ലൈംഗിക ശബ്ദങ്ങൾ; ലൈവ് കണ്ടവർ ആദ്യം ഞെട്ടി, പിന്നെ ചിരിച്ചു.

ഇംഗ്ലീഷ് എഫ്.എ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന ലിവർപൂൾ- വോൾവ്സ് മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ബിബിസി സ്റ്റുഡിയോ ചാറ്റ് ഷോയിൽ മുൻ ഇംഗ്ലണ്ട് താരവും, അവതാരകനുമായ ഡാനി ലിനേകർ സംസാരിക്കുന്നതിടെയാണ് സ്റ്റുഡിയോയിൽ സ്ത്രീയുടെ ലൈംഗിക ശബ്ദങ്ങൾ ഉയർന്നത്. ആദ്യം ഈ ശബ്ദത്തെ അവഗണിച്ചുകൊണ്ട് സംസാരം തുടർന്നെങ്കിലും, പിന്നീട് ഈ ശബ്ദം ഉയർന്നതോടെ ലിനേകറും നിയന്ത്രണം വിട്ടു ചിരിച്ചു പോയി. ഷോ ലൈവായി കണ്ട പ്രേക്ഷകരും ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ചിരിയോടെ ഈ കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനെത്തി.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതിൽ വിശദീകരണവുമായി ലിനേകർ തന്നെ നേരിട്ടെത്തി. തെളിവുമായായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ശബ്ദം വന്നത് സെറ്റിൽ ആരോ ഒട്ടിച്ചുവച്ച ഫോണിൽ നിന്നാണെന്നും പറഞ്ഞുകൊണ്ട്, ഫോണിന്റെ ചിത്രം സഹിതമാണ് ലിനേകർ ട്വീറ്റ് പങ്കുവെച്ചത്.

What’s your Reaction?
+1
0
+1
1
+1
1
+1
5
+1
4
+1
3
+1
3

Leave a reply